• 57 ലിറ്റര്‍ ചാരായവുമായി പുനലൂര്‍ സ്വദേശി പിടിയില്‍

    ശനിയാഴ്ച രാവിലെ പട്രോളിംഗ് നടത്തി വരവെ ആട്ടോറിക്ഷയില്‍ കടത്തിവന്ന 2 ലിറ്റര്‍ ചാരായമാണ് എക്‌സൈസ സംഘം ആദ്യം പിടിച്ചത്. ഐക്കരക്കോണം രാധാലയം വീട്ടില്‍ ശങ്കരന്‍ എന്നു വിളിക്കുന്ന ദിനേശ് എന്നളെയാണ് എക്‌സൈസ്് സംഘം പിടികൂടിയത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ ക്രിസതുമസ്് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ചു ഇയാള്‍ വില്‍ക്കാന്‍ ഒരുക്കം ചെയ്ത് സൂക്ഷിച്ചിരുന്ന 55 ലിറ്റര്‍ ചാരായം കൂടി ഇയാളുടെ വീട്ടിനടുത്തുള്ള ആറ്റിറമ്പില്‍ നിന്നും എക്‌സൈസ് സംഗം കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെയും പിടിച്ചെടുത്ത ചാരായവും ഓട്ടോറിക്ഷയും റൈഞ്ച് ഓഫീസില്‍ എത്തിക്കുകയുകയും തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
     
    റൈഞ്ച് പ്രിസെന്റീവ് ഓഫീസര്‍മാരായ  വൈ ഷിഹാബുദീന്‍ എ അന്‍സാര്‍ സിവില്‍ എക്‌സിസിസ് ഓഫീസര്‍മാരായ വൈ  അനില്‍ വിമല്‍ വി അഫ്‌സല്‍ എം  എന്നിവര്‍ ചേര്‍ന്ന എക്‌സിസിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.