• പുനലൂര്‍ താലൂക് ആശുപതിക്ക് കായകല്‍പ്പ പുരസ്‌കാരം

    കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രി എന്നുള്ള പുരസ്‌കാരത്തിനായി സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ പുനലൂര്‍ താലൂക് ആശുപത്രി ഒന്നാമതെത്തി. 15 ലക്ഷം രൂപയും പ്രശത്രീ പത്രവുമാണ് അവാര്‍ഡ്. 
    പരമോന്നത പുരസ്‌കാരത്തിന് കേരള സംസ്ഥനത്തെ പ്രതിനിധികരിച്ചു അഖിലേന്ത്യാ തലത്തില്‍ പുനലൂര്‍ താലൂക് ആശുപത്രി മത്സരിക്കും.
     
    വിവിധങ്ങളായ മൂന്ന് തലത്തിലുള്ള പരിശോധനക്കൊടുവിലാണ് സംസ്ഥന തല തിരഞെടുപ്പ് നടന്നത്. ഇതില്‍ നൂറില്‍ നൂറു മാര്‍ക്കും വാങ്ങി പുനലൂര്‍ താലൂക് ആശുപത്രി ഒന്നാമതെത്തി. വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും പുനലൂര്‍ താലൂക് ആശുപതിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട.്