• ബന്ധുവായ യുവതിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍

    ബന്ധുവായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നള്‍കി പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. കുളത്തുപ്പുഴ  ആര്‍പിഎല്‍ എസ്റ്റേറ്റ് ചന്ദനക്കാവ് കോളനിയില്‍ രാജാ എന്ന് വിളിക്കുന്ന 30കാരനായ മഹാരാജ് ആണ് പൊലീസ് പിടിയിലായത്. മൂന്നുവര്‍ഷമായി പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. നിരവധി തവണ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പ്രതി പിന്മാറി. ഇതോടെ യുവതി നേരിട്ട് കുളത്തുപ്പുഴ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. 
     
    യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുളത്തുപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ കൂടുതല്‍  ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുളത്തുപ്പുഴ സി ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു