• ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ പ്രയോജനപ്പെടുത്തി പുനലൂര്‍ നഗരസഭ

     ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ പ്രയോജനപ്പെടുത്തി പുനലൂര്‍ നഗരസഭ. പ്ലാസ്റ്റിക് ഉപയോഗിച്ച് നഗരസഭ റോഡുകള്‍ ടാറിങ് നടന്നത്. പത്തേക്കര്‍ വാര്‍ഡിലെ റാം നഗര്‍ റോഡാണ് ആദ്യഘട്ടത്തില്‍ ടാറിങ് നടത്തിയത്. 120 മീറ്റര്‍ ദൂരത്തില്‍ 3 മീറ്ററോളം വീതിയിലുമാണ് ടാറിങ് നടന്നത്. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അജിവ മാലിന്യ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പ്ലാച്ചേരിയിലെ സംസ്‌ക്കരണ പ്ലാനിലെത്തിച് തരംതിരിച്ചു കട്ട് ചെയ്ത് ടാറിങ് മിശ്രിതത്തില്‍ ചേര്‍ത്താണ് ടാറിങ് നടത്തുന്നത്.
     
    ഇത്തരത്തില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍പ്രയോജനപ്പെടുത്തിയ ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണസ്ഥാപനമെന്ന ഖ്യാതി ഇനി പുനലൂര്‍ നഗരസഭക്ക് സ്വന്തം. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിത കേരളം പദ്ധതിയുടെ ചുവടു പിടിച്ചു പുനലൂര്‍ നഗരസഭ ആവിഷ്‌കരിച്ച ഹരിതയാനം പദ്ധതി ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ പദ്ധതികള്‍ സംസ്ഥന തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.