• ഏരൂരില്‍ എഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

    ഏരൂരില്‍ എഴുവയസുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ ഡി വൈ എസ് പി ബി കൃഷണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.2017 സെപ്റ്റംബര്‍ 27 നാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. അമ്മൂമയോടൊപ്പം ട്യൂഷന്‍ സെന്ററിലേക്ക് പോയ കുട്ടിയെ അവിടെയത്തിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചു കുട്ടിയുടെ മാതാവിന്റെ അനുജത്തിയുടെ ഭര്‍ത്താവും കേസിലെ ഏക പ്രതിയുമായ രാജേഷ് കുളത്തുപ്പുഴ ചെറുകരയില്‍ കുട്ടിയുമായി എത്തുകയും ഇവിടെവച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷവും കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം ആര്‍ പി എല്‍ തോട്ടത്തിന് സമീപം ഉപേക്ഷിച്ചു കടന്നു കളഞ്ഞ രാജേഷിനെ നാട്ടുകാരുടെ സഹയത്തോടെ പോലീസ് പിടികൂടുകയായിരുന്നു. 
     
    ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളോടെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടരമാസം കൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ചു പഴുതടച്ച കുറ്റപത്രമാണ് പോലീസ് കോടതിയില്‍ ഹരക്കിയിരിക്കുന്നതെന്നു പുനലൂര്‍ ഡി വൈ എസ് പി കൃഷണകുമാര്‍ പറഞ്ഞു