• പശ്ചിമഘട്ടത്തിന്റെ നില നില്പ് നമ്മുടെ ജീവന്റെ നില നില്പിന് അനിവാര്യമാണ്. പാണ്ടു രംഗ ഹെഗ്ഡേ.

   പശ്ചിമഘട്ടം നില നിന്നാല്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ അനിവാര്യമായ ശുദ്ധമായ മണ്ണ്, ജലം, വായു എന്നിവ ലഭ്യമാകുകയുള്ളു. ഈ അടിസ്ഥാന കാര്യമില്ലാതെ നമ്മുടെ ജീവിതം തന്നെ അസാധ്യമാകുമെന്ന്, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അപ്പിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പാണ്ടു രംഗ ഹെഗ് ഡേ പറഞ്ഞു.മാനന്തവാടിയില്‍ പഴശ്ശി ഗ്രന്ഥശാലയില്‍ നടന്ന ശില്പശാല അഭിപ്രായപ്പെട്ടു. 1987-ല്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ 30-ാം വാര്‍ഷികാചരണത്തിന്റെയും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വര്ഷികഘോഷതിന്റെയും ഭാഗമായി നടന്ന "പശ്ചിമഘട്ട സംരംക്ഷണം - കാട്ടുതീയില്ലാതെ" എന്ന പേരിലാണ് ശില്പശാല സംഘടിപ്പിച്ചത്. 
   
  പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം കേരളത്തിലുടനീളം ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണന്നും ശില്പശാലയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. 
  പശ്ചിമഘട്ടം പ്രാധാന്യവും പ്രതിസന്ധിയും വയനാടും പശ്ചിമഘട്ട മലനിരകളും എന്നീ വിഷയങ്ങളിലും ചര്‍ച്ച നടന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള അപീക്കോ പ്രസ്ഥാനത്താലെ പാണ്ഡുരഗ്ഗ ഹെഗ്‌ഡെ, പോണ്ടിച്ചേരി ആരോവില്‍ അരണ്യയി ലെ ഡി. ശരവണന്‍, കോയമ്പത്തൂര്‍ അരുളകത്തിലെ എസ്. ഭാരതീ ദാസന്‍  ജൈവ വൈവിധ്യ ബോര്‍ഡ് റിസര്‍ച്ച് ഫെലോ സുധീഷ് കരിങ്ങാരി, ഉറവിലെ സി.ഡി.സുനീഷ്, വയനാട് പ്രകൃതി സംരംക്ഷണ സമിതി യിലെ എന്‍. ബാദുഷ, എം. ഗംഗാധരന്‍ മാസ്റ്റര്‍, ഗുരുവായൂരപ്പന്‍ ,പാലക്കാട്, ഗ്രീന്‍ ലവേഴ്‌സിന്റെ എം.സി. ജിതിന്‍, ഫോറസ്റ്ററാായ പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
   
  കേരള വനം വന്യ ജീവി വകുപ്പ് സാമൂഹൃ വനവല്‍ക്കരണ വിഭാഗം മാനന്തവാടി റേഞ്ചിന്റെ നേതൃത്വത്തില്‍, ഗ്രീന്‍ ലവേഴ്‌സ് പഴശ്ശി ഗ്രന്ഥാലയം മാനന്തവാടി, പശ്ചിമഘട്ട രക്ഷാ കൂട്ടായ്മ എന്നിവരുടെ പങ്കാളിത്ത ത്തോടെ നടന്ന കൂട്ടായ്മയില്‍ കാട്ടുതീ ബോധവത്ക്കരണവും, പശ്ചിമഘട്ടാ രക്ഷായാത്രയുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.