• വിഷ്ണുവിന്റെ കുടുംബത്തെ മന്ത്രി ടി പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു.

     ഓഖി ചുഴലിക്കാറ്റില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ച് മരണമടഞ്ഞ വിഷ്ണുവിന്റെ കുടുംബത്തെ മന്ത്രി സന്ദര്‍ശിച്ചു. തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ ആണ് സന്ദര്‍ശനം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വിഷ്ണുവിന്റെ കൂവക്കാടത്തെ വസതിയില്‍ എത്തിയാണ് കുടുംബത്തെ മന്ത്രി സന്ദര്‍ശിച്ചത്. വിഷ്ണുവിന്റെ വസതിയിലെത്തിയ മന്ത്രി പിതാവ് പെരുമാളിനെയും ഭാര്യ ലക്ഷ്മിയെയും മക്കള്‍ ശരണ്യ ,ഗുരുപ്രസാദ് എന്നിവരെയും ആശ്വസിപ്പിച്ചു. കുളത്തുപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വിഷ്ണുവിന് ദാരുണ അന്ത്യം സംഭവിച്ചത്. ആയതിനാല്‍ സര്‍ക്കാരില്‍നിന്ന് നിയമപരമായി ലഭിക്കാവുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും. ആര്‍പിഎല്‍ ജീവനക്കാരന്‍ കൂടിയായിരുന്ന വിഷ്ണുവിന്റെ ജോലി ആശ്രിത നിയമനത്തിലൂടെ ഭാര്യ ലക്ഷ്മിക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. 
     
    വിഷ്ണുവിന്റെ വസതിയില്‍ വച്ച് തന്നെ ആര്‍പിഎല്‍ പേഴ്‌സണല്‍ മാനേജര്‍ക്ക് ജോലിസംബന്ധമായ നടപടികള്‍ വേഗത്തില്‍ ആക്കി ലക്ഷ്മിയ്ക്ക് ഉടന്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി. മന്ത്രിയോടൊപ്പം കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനന്‍, സിഐടിയു ആര്‍പിഎല്‍ യൂണിയന്‍ സെക്രട്ടറി റ്റി. അജയന്‍, സിപിഎം കുളത്തുപുഴ ലോക്കല്‍ സെക്രട്ടറി ഗോപകുമാര്‍, ആര്‍പിഎല്‍ പേഴ്‌സണല്‍ മാനേജര്‍ ബി. ബാബുരാജ്, എസ്റ്റേറ്റ്മാനേജര്‍ ആര്‍ ജയപ്രകാശ് അസിസ്റ്റന്റ് മാനേജര്‍  മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ ഒരു മന്ത്രിയോടൊപ്പമുണ്ടായിരുന്നു