• കടയ്ക്കല്‍ താലുകാശുപത്രിയുടെ അനാസ്ഥ രോഗി മരിച്ചു.

     കടയ്ക്കല്‍ പുലിപ്പാറ സ്വദേശി രാജന്‍ (52) ആണ്് മരിച്ചത്. വൈകുനേരം ഏഴുമണിയോടെ ഹൃദയസമ്മന്തമായ അസുഖത്തെ തുടര്‍ന്ന് രാജനെ താലുകാശുപത്രിയിലെത്തിച്ചു. വളരേ സമയം പുറത്ത് കാത്തുനിന്നതിന്‌ശേഷമാണ് രാജന് ഡോക്ടറെ കാണാന്‍ കഴിഞ്ഞത്. പരിശോധനയില്‍ രാജനെ ഉടന്‍ മെഡിക്കലിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. രോഗിയുടെ ബന്ധുകള്‍ താലുകാശുപത്രിയിലെ അബുലന്‍സ്സ് ആവശ്യപ്പെട്ടു എന്നാല്‍ ഡ്രൈവര്‍ ഇല്ലന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ആബുലന്‍സ് നല്‍കിയില്ല.
     
    കടയ്ക്കല്‍ താലുകാശുപത്രിയില്‍ രണ്ട് ആബുലന്‍സ്സുകളാണ് ഉളളത്. രണ്ട് ഡ്രൈവറര്‍മാരും ഇവിടെയുണ്ട്. മണിക്കൂറുകളോളം വാഹനവും ചികിത്സയും ലഭിക്കാതെ രാജന്‍ അവസാനം മരണത്തിന് കീഴടങ്ങി. രണ്ട് ആബുലന്‍സുണ്ടെക്കിലും ഒരു ഡ്രൈവര്‍ക്ക് മാത്രംമാണ് ഒരുദിവസം ഡൃൂട്ടി എന്നാണ് ആശുപത്രി അതികൃതര്‍ പറയുന്നത്. പിന്നെ എന്തിനാണ് രണ്ട് ആബുലന്‍സ്സ് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ആബുലന്‍സ്സ് ഡ്രൈവറും ഉണ്ടക്കിലും രോഗികള്‍ക്ക് ആബുലന്‍സ്സ് വിട്ട്‌നല്‍കില്ല എന്ന ആരോപണവും ഉണ്ട്. ഈ അനാസ്ഥ ആരേക്കിലു ചോദ്യം ചെയ്താല്‍ അവരെ കളളകേസില്‍ കുടുക്കുകയോ മര്‍ദ്ധിക്കുകയോ ചെയ്യുന്നത് ഇവിടെ പതിവാണ്.