• വിളക്കു പാറയില്‍ 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

    അഞ്ചല്‍ വിളക്കു പാറയില്‍ 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. വിളക്കുപാറ ദര്‍ഭപ്പണ പൊയ്കവിള വീട്ടില്‍ 35കാരനായ സുഭാഷാണ് പോലീസ് പിടിയിലായത്. വീടിന്റെ സമീപത്തെ കുളിക്കടവില്‍ കുളിക്കുവാനായി പോയ പെണ്‍കുട്ടിയെ കുളിക്കടവില്‍ വച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഒടി കൂടിയെകിലും പ്രതി ഓടിരക്ഷപ്പെട്ടു. 
     
    കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ എസ് ഐ കെ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പോലീസ് പിടിയിലായി. പോസകോ നിയമപ്രകാരമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പുനലൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.