• തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 പേര്‍ മരിച്ചു

     തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍മരിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഡ്രൈവറെയടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗര്‍കോവില്‍ സ്വദേശികളാണ് മരിച്ചത്. 
     
    നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിലെ തുവരന്‍കുറിച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു .