• സ്മാരാക ഉപഹാരങ്ങള്‍ മുളയിലും ഒരുക്കി കേരള ബാംബൂ മിഷന്‍

  സി.ഡി.സുനീഷ്
   
  തുളയില്ലാത്ത മുളയില്‍ ഒരുക്കിയ സ്മാരക ഉപഹാരങ്ങള്‍ കൊച്ചിയില്‍ നടന്ന മുയുത്സവത്തില്‍ ഏറെ ശ്രദ്ധ നേടി.ഹരിത നിയമാവലി നടപ്പിലാക്കുമ്പോള്‍ ചടങ്ങുകളില്‍ എങ്ങിനെ പ്രകൃതി സാഹോദര്യ ഉല്പ്പന്നങ്ങള്‍ ലഭ്യമാക്കും എന്ന ആശങ്കയിലാകുന്ന സംഘാടകര്‍ക്ക്, ആശ്വാസമാകുന്നതാണ് ,ഈ മനോഹരമങ്ങള്‍ മുള ഉപഹാരങ്ങള്‍. കേരള വ്യവസായ വകുപ്പിന്റെ ബാംബു മിഷന്റെ അങ്കമാലി ബാംബൂ കോര്‍പ്പറേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇന്നവേഷന്‍ സെന്റാണീ ഇന പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങള്‍ രൂപകല്പന ചെയ്തത്.
  പ്രധാനമായും കാസര്‍കോഡും ,കണ്ണൂരും ലഭ്യമാകുന്ന ടോക്‌സി ഇനത്തില്‍ പെട്ട  തുളയില്ലാത്ത മുള ലഭ്യമാകുന്നത്.
  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ രൂപകല്പനകളില്‍ 30 കലാകാരന്മാര്‍ ഈ ഉപഹാരങ്ങള്‍ രൂപ പ്പെടുത്തിയത്. 
  ചടങ്ങുകളിലെ അതിഥികള്‍ക്ക് നല്കുന്ന ഉപഹാരങ്ങള്‍ സമ്മാനമായി നല്‍കുന്ന വിവിധ ഉപഹാര മാതൃകകള്‍ എന്നിവയാണ് നിര്‍മ്മിച്ചിട്ടുണ്ട്. ഹരിത നിയമാവലിക്കനുസ്യതമായ ചട്ടങ്ങള്‍ പാലിക്കാന്‍ ഈ ഉപഹാരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ ലഭ്യമാക്കിയത് ശ്രദ്ധേയമായ ചുവട് വെപ്പാണ്. ഉപഹാരങ്ങള്‍ക്ക് പുറമേ വിവിധ ങ്ങളായ മുള ഫര്‍ണീച്ചറുകളും രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ഉല്പ്പന്നങ്ങള്‍ മുളയില്‍ നിര്‍മ്മിക്കുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദ നയത്തിന് ഗുണകരമാകുമെന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ എ ന്‍. സതീഷ് ഐ.എ.എസ്. പറഞ്ഞു. മുള മേഖലയും ഈ മേഖലയിലെ തൊഴിലവസരങ്ങളും ശക്തിപ്പെടുത്താന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണെന്ന്, കെ.എന്‍. സതീഷ് വ്യക്തമാക്കി. ഹരിത കേരളം പദ്ധതി ശക്തി പ്പെടുത്താന്‍ വ്യവസായ വകുപ്പിന്റെ കൂടി പങ്കാളിത്തം ,ഇതിലൂടെ സാധ്യമായി. ഈ ഉല്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കേരള ബാംബു മിഷനുമായി
  ബന്ധപ്പെട്ടാല്‍ മതിയാകും.