• ഓഖി ചുഴലിക്കാറ്റ് ;സമഗ്രനഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

     
    കേരളത്തിന്റെ തീരമേഖലയില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് ഇന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രഖ്യാപിക്കും. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത് അംഗീകാരിക്കും. വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധനഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സാഹയങ്ങള്‍ പാക്കേജിലുണ്ടാകും. ഇവരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. 
     
    കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ആകെയുണ്ടായ നഷ്ടം, കേന്ദ്രത്തില്‍ നിന്ന് ചോദിക്കേണ്ട സഹായം എന്നിവയും മന്ത്രിസഭ ചര്‍ച്ചചെയ്‌തേക്കും