• നാടിന്റെ ആഘോഷമായി ഞാറുനടീല്‍ ഉത്സവം: കല്‍പാലത്തിങ്കല്‍ നെല്‍കൃഷി ആരംഭിച്ചു

     
    പതിറ്റാണ്ടുകളായി തരിശു കിടന്ന ഇളമ്പല്‍ കല്‍പാലത്തിങ്കല്‍ ഏലായില്‍ വീണ്ടും വിത്തെറിഞ്ഞു. ഇതോടെ നാടിന്റെ പഴയ കാര്‍ഷിക സംസ്‌കരമാണ് വീണ്ടും മണ്ണില്‍ പതിച്ചത്. ഇളമ്പല്‍ സര്‍വ്വീസ് സഹകരണബാങ്കും വിളക്കുടി ഗ്രാമപഞ്ചായത്തും സംയുക്തമായി കൃഷിഭവന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെ  നെല്‍കൃഷിയാരംഭിച്ചത്. ഇളമ്പല്‍ സാരഥിജംഗ്ഷന് സമീപമുള്ള കല്‍പാലത്തിങ്കല്‍ ഏലായിലാണ് കൃഷിയിറക്കിയത്. ബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ കെ.തങ്കപ്പന്‍ പിള്ള അധ്യക്ഷനായ ചടങ്ങില്‍ പത്തനാപുരം കാര്‍ഷികവികസനബാങ്ക് പ്രസിഡന്റ് ബി.അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 
    ബാങ്ക സഹകാരികളും ജീവനക്കാരും നാട്ടുകാരും കുടംബശ്രീ പ്രവര്‍ത്തകരുമെല്ലാം ഒത്തുചേര്‍ന്ന് വയലിലേക്കിറങ്ങിയാണ് ഞാറുനട്ടത് വിത്തുപാട്ടിന്റെ താളവും ചെണ്ടമേളത്തിന്റെ അകമ്പടിയുമൊക്കെയായതോടെ ഞാറുനടീല്‍ ചടങ്ങ് ഉത്സവാന്തരീക്ഷമായി. ഇളമ്പല്‍ സര്‍വ്വീസഹകരണബാങ്ക് സെക്രട്ടറി പി.മണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ് സുധ, വത്സലാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്‍, വൈസ് പ്രസിഡന്റ് സുനി സുരേഷ്, സ്ഥിരം സമിതിയംഗങ്ങളായ സജീദ്.എ, സബീന ഐ, ജെ.സജീവ്, വിളക്കുടി പഞ്ചായത്ത് അംഗങ്ങളായ കുന്നിക്കോട് ഷാജഹാന്‍, ജെ. ജ്യോതികുമാര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വേണുഗോപാല്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗഹ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.