• മുളയുത്സവത്തില്‍ സാന്നിദ്ധ്യം ഉറപ്പിച്ച് ഉറവ് ബാംബു വില്ലേജ്

    സി.ഡി. സുനീഷ്
     
    കേരളത്തില്‍ വയനാട്ടില്‍ തൃക്കൈപ്പറ്റ എന്ന ഒരു ഗ്രാമം ഇന്ന് ബാംബു വില്ലേജായി ആണറിയപ്പെടുന്നത്. 1996ല്‍ തൃക്കൈപ്പറ്റ ആരംഭിച്ച ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തിന്റെ മുള മേഖലയിലെ സമഗ്ര പ്രവര്‍ത്തനമാണ് ഗ്രാമത്തെ മുള ഗ്രാമമാക്കിയത്. മുളയുത്സവത്തില്‍ 50 ഓളം വരുന്ന കലാകാരന്മാരും കലാകാരികളും ആണ് പങ്കെടുക്കുന്നത്. മുള തൈകളുടെ നേഴ സറി, മുള ഫുഡ് കോര്‍ട്ട്, മുള ബാഗുകള്‍, മുള അലങ്കാര വസ്തുക്കള്‍, മുള ഗ്രീന്‍ സ്‌റേഷനറി, മുള ഗൃഹാലങ്കര വസ്തുക്കള്‍, മുള കര്‍ട്ടനുകള്‍, മുള ദീപങ്ങള്‍ ,മുള പൂക്കള്‍ ,മുള വീടുകള്‍, മുള വിനോദ സഞ്ചാരം തുടങ്ങി തൃക്കൈ ഗ്രാമത്തിലെ സര്‍ഗ്ഗാത്മ സാന്നിദ്ധ്യം ആണ് ഇവിടെ മുളയുത്സവത്തില്‍ നിറഞ്ഞ് നില്ക്കുന്നത്.
    കേരള ബാംബു കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്നവേഷന്‍ സെന്ററില്‍ നിര്‍മ്മിച്ച സോവനീര്‍ ഉത്പ്പന്നങ്ങളും ഉറവിലെ കലാകാരന്മാരും കലാകാരികളും കൂടി ഉള്‍പ്പെട്ടാണ് നിര്‍മ്മിച്ചിരിക്കന്നത് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ഹരിത സ്വര്‍ണ്ണമായി ലോകത്ത് മുള അറിയപ്പെടുന്ന ഇക്കാലത്ത് പരിസ്ഥിതി സൗഹാര്‍ദ വ്യവസായ സാധ്യതകള്‍ക്ക് മാതൃക കൂടിയാണ് ഉറവ്. ഒപ്പം ഗ്രാമീണരുടെ സാമ്പത്തീക സുരക്ഷയും ഉറപ്പ് വരുത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കേരള വ്യവസായ വകുപ്പിന്റെ കേരള ബാംബു മിഷന്‍ നടത്തുന്ന മുളയുത്സവം ഹരിത കേരള പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാരിന് മുള മേഖലയിലെ പരിസ്ഥിതി പദ്ധതി സാധ്യതകളുടെ നേര്‍ സാക്ഷ്യമാണ് മുളയുത്സവത്തിലൂടെ കാണിച്ച് തരുന്നു. മുള ,ഇക്കാലത്തെ ,അനിവാര്യമായ വിളയാണ്, എന്ന ബോധ്യ പ്പെടുത്തുന്നു ഈ മുള വിസ്മയങ്ങള്‍.