• ബോളിവുഡ് നടന്‍ ശശികപൂര്‍ അന്തരിച്ചു

     വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ശശികപൂര്‍ (79) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശികപൂര്‍. പൃഥ്വിരാജ് കപൂറിന്റെ മകനായി പ്രശസ്തമായ കപൂര്‍ കുടുംബത്തില്‍ 1938 മാര്‍ച്ച് 18 ന് ജനിച്ചു. ബോളവുഡ് നടന്‍മാരായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ദീവാര്‍, ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
     
    നടനും നിര്‍മാതാവുമായി തിളങ്ങിയ ശശികപൂറിന് രാജ്യം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച ശശി കപൂറിന്, പത്ഭൂഷന്‍ അടക്കമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ശശി കപൂര്‍ സ്വന്തമാക്കി.