• കുഫോസിലെ ചൂണ്ടയിടല്‍ മത്സരം മാറ്റിവെച്ചു

     ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഓപ്പണ്‍ ഡേയോട് അനുബന്ധിച്ച് ചൊവ്വാഴ്ച ( 05.12.2017) നടത്താന്‍ നിശ്ചയിച്ചിരുന്ന ചൂണ്ടയിടല്‍ മത്സരം മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. നേരത്തെ അറിയിച്ചുപോലെ കുഫോസ് ഓപ്പണ്‍ ഡേ  ചൊവ്വാഴ്ച തന്നെ നടക്കും. പൊതുജനങ്ങളില്‍ ഫിഷറീസ്, സമുദ്രപഠനം എന്നീ മേഖലകളെ കുറിച്ച് ബോധവത്കരണം നടത്താനും  ശാസ്ത്രവബോധം സൃഷ്ടിക്കാനുമാണ് കുഫോസ് ഓപ്പന്‍ ഡേ ആചരിക്കുന്നത്.
     
    ഓപ്പന്‍ ഡേ ദിവസമായ ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കുഫോസിന്റെ പനങ്ങാട് മെയിന്‍ കാമ്പസ്സും അക്വേറിയവും മ്യൂസിയവുമൊക്കെ സൗജന്യമായി സന്ദര്‍ശിക്കാം. മത്സ്യകൃഷി സംബന്ധമായി കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ കൗണ്ടറും അന്ന് പ്രവര്‍ത്തിക്കും. കണ്ടല്‍കാടുകളുടെ പരിസ്ഥിതി പ്രാധാന്യത്തിന്റെ ബോധന പരിപാടികളും ഓപ്പണ്‍ ഡേയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.