• മുളയുടെ വിസ്മയലോകം തുറന്നു് മുളയത്സവത്തിന് തുടക്കമായി.

    സി.ഡി.സുനീഷ്
     
    മുളയുടെ വിസ്മയലോകം തുറന്ന് പതിനാലമത് മുളയുത്സവത്തിന് കൊച്ചിയില്‍ തുടക്കമായി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മുള മേഖല ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മുളയത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുളയിലെ കര കരകൗശല വസ്തുക്കള്‍ മുതല്‍ അലങ്കാര വസ്തുക്കള്‍ നിറഞ്ഞ പ്രദര്‍ശനം മുളയുടെ സാധ്യതകളുടെ ലോകം ആണ് കാണിക്കുന്നതെന്നും ഈ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നാം നേരിടുന്ന പാരിസ്ഥിതീക പ്രതിസന്ധിയുടെ കാലത്ത് പ്രകൃതി സാഹോദര്യ വ്യവസായത്തിന്റെ സാധ്യതകള്‍ കണ്ടറിയാനും, ഉത്പ്പന്നങ്ങള്‍ വാങ്ങാനും നല്ല തിരക്കാണിവിടെ.
    200 ഏറെ കലാകാരന്മാരുടെ സര്‍ഗ്ഗ ശേഷിയാണ് മുളയുത്സവത്തില്‍ പ്രതിഫലിച്ചത്.വ്യവസായ വകുപ്പ് ഡയറക്ടര്‍ ,കെ.സതീഷ് ഐ. എ എസ്. സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പോള്‍ ആന്റണി ഐ.എസ്., ഹൈബി ഈഡന്‍ എം.എല്‍ എ ., കെ.വി. തോമാസ് എം.പി., എസ്.ശര്‍മ എം.എല്‍.എ, മുഹമ്മദ് നൗഷാദ് ഐ. എഫ്.എസ്, പി.സി.ഫ് (സോഷ്യല്‍ ഫോറസ്ട്ര റി), കേരള ബാംബൂ മിഷന്‍ ഡയറക്ടര്‍ ടി.കെ. ബന്‍ ഡാരി, കെ.എസ്.ബി സി. ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, കൗണ്‍സിലര്‍ ഗ്രേസ് ബാബു, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.ബി പ് ,സി.ഇ.ഒ വി .രാജഗോപാല്‍ നന്ദി പറഞ്ഞു. 5 വരെ നീളുന്ന മുളയുത്സവത്തില്‍ രാവിലെ 11 മണി മുതല്‍ 9 മണി വരെയാണ് സന്ദര്‍ശക സമയം സന്ദര്‍ശനം സൗജന്യമാണ്