• ഹരിതകേരളം ഫോട്ടോഗ്രാഫി മത്സരം - 2017

  സ്വന്തം ലേഖകന്‍
   
  ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികാനുബന്ധമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍ എന്ന് രണ്ട് വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്. പരമാവധി 3 ചിത്രങ്ങള്‍ വരെ മത്സരത്തിനായി അപ്ലോഡ് ചെയ്യാവുന്നതാണ്.
  വിഷയം : "ഹരിതകേരളം" എന്ന വിഷയവുമായി ബന്ധപ്പെട്ട് വെള്ളം/ വൃത്തി/ വിളവ് എന്ന ഏതെങ്കിലും ഒരു ഉപവിഷയവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സമര്‍പ്പിക്കാവുന്നതാണ്.
   
  മത്സര സമയം: 01/12/2017 to 07/12/2017
  വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍/ മത്സര നിബന്ധനകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.
  ( http://contest.haritham.kerala.gov.in/ )
   
  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍/ നിബന്ധനകള്‍
   
  ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വ്യത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക.
  ലഭിക്കുന്ന എന്‍ട്രികളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേയ്ക്ക് ക്യാഷ് അവാര്‍ഡും കൂടാതെ സാക്ഷ്യപത്രവും ലഭിക്കും. ജൂറിയുടെ ശുപാര്‍ശ അനുസരിച്ച് തുടര്‍ന്നുവരുന്ന പരമാവധി പത്ത് പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപ്രതം നല്‍കും.
  കുറഞ്ഞത് മൂന്നുപേരടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മിറ്റിയായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. കമ്മിറ്റിയില്‍ ഒരു ചെയര്‍മാനും രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളില്‍ ഒരാള്‍ കണ്‍വീനര്‍ ആയിരിക്കും. ഭൂരിപക്ഷാഭിപ്രായ പ്രകാരമായിരിക്കും വിജയികളെ കണ്ടെത്തുക.
  ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ വകുപ്പുകളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്യുന്നവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല. പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല.
  ഫോട്ടോകളില്‍ മത്സരാര്‍ത്ഥിയെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകാന്‍ പാടില്ല.
  ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. മത്സരം സംബന്ധിച്ച നിബന്ധനകള്‍/വ്യവസ്ഥകള്‍ അംഗീകരിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കണം
   
  www.contest.haritham.kerala.gov.in എന്ന യു.ആര്‍.എല്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷയും ഫോട്ടോകളും അയക്കേണ്ടത്. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന് എന്‍ട്രികള്‍ പരിഗണിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള ഐഡന്റിറ്റി കാര്‍ഡ് സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കണം.
  ഫോട്ടോകളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള അതി വിദഗ്ധ എഡിറ്റിംഗ് അനുവദനീയമല്ല. എന്നാല്‍ അത്യാവശ്യം വേണ്ടുന്ന ക്രോപ്പിങ്, നിറവ്യതിയാനം എന്നിവ യഥാര്‍ത്ഥ ഫോട്ടോയുടെ ആധികാരികതയേയും വിശ്വാസ്യതയേയും ഹനിക്കാതെ നടത്താവുന്നതാണ്. ക്രിത്രിമ ഫോട്ടോകള്‍ എന്‍ട്രികളായി സ്വീകരിക്കുന്നതല്ല.
  മത്സരാര്‍ത്ഥിതന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്. മറ്റൊരാളുടെ ഫോട്ടോയോ, പകര്‍പ്പവകാശമുള്ളതോ, ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതോ ആയ ഫോട്ടോകള്‍ അയയ്ക്കരുത്. അപ്രകാരം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മത്സരാര്‍ത്ഥിക്കുമാത്രമായിരിക്കും.
  ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീര്‍ഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള അടിക്കുറിപ്പും നല്‍കേണ്ടതാണ്. പരമാവധി 30 വാക്കുകള്‍. മലയാളത്തിലാണ് അടിക്കുറിപ്പെങ്കില്‍ യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കണം.
   
  മത്സരത്തില്‍ എന്‍ട്രികളായി ലഭിക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഹരിതകേരളം മിഷന് അവകാശപ്പെട്ടതും മിഷന് നിയന്ത്രണവിധേയമായി ഉപയോഗിക്കാന്‍ അധികാരമുള്ളതുമായിരിക്കും.
  മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം. നിലവാരമില്ലാത്ത ഫോട്ടോകള്‍ മത്സരത്തിന് പരിഗണിക്കില്ല.
  ഫോട്ടോഗ്രാഫി അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും തിരുവനന്തപുരം ജൂറിസ്ഡിക്ഷനിലായിരിക്കും.
  അവാര്‍ഡിനര്‍ഹമായ എന്‍ട്രികള്‍ ലഭിക്കാതെവന്നാല്‍ അവാര്‍ഡ് നല്‍കാതിരിക്കാനുള്ള അധികാരം ഹരിതകേരളം മിഷനുായിരിക്കും. ഫോട്ടോഗ്രാഫി അവാര്‍ഡുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹരിതകേരളം മിഷനായിരിക്കും. ഹരിതകേരളം മിഷന്‍ ആയിരിക്കും ഈ അവാര്‍ഡ് നിര്‍ണ്ണയത്തിനും വിതരണത്തിനുമുള്ള സംഘാടകരായി പ്രവര്‍ത്തിക്കുക. മത്സരവുമായി ബന്ധപ്പെട്ട് യാതൊരുവിധ കത്തിടപാടുകളോ
  ഇ-മെയിലുകളോ അനുവദനീയമല്ല.