• മുളയുത്സവത്തിന് ഒരുങ്ങി കൊച്ചി

    സി.ഡി. സുനീഷ്
     
    കേരള വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പതിനാലമത് കേരള മുളയുത്സവത്തിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നാളെ തുടക്കമാകും. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്റെ മുന്‍ കൈയ്യില്‍ രൂപം നല്കിയ കേരള ബാംബു മിഷന്‍ ആണ് മുളയൂത്സവം സംഘടിപ്പിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ ഹരിത സ്വര്‍ണ്ണ മായി അറിയപ്പെടുന്ന മുളയുടെ തൈമുതല്‍ വിവിധ ഉത്പ്പന്ന വിസ്മയം തീര്‍ക്കുന്നതായിരിക്കും മുളയുത്സവം. 1ന് വൈകീട്ട് 6 മണിക്ക് മറൈന്‍ ഡ്രൈവില്‍ കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
    മുള മേഖലയിലെ സാങ്കേതീകപോരായ്മകള്‍ നവീന രൂപകല്പനകള്‍, വിപണി എന്നിവ മനസ്സിലാക്കി കരകൗശല സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ,കേരള സര്‍ക്കാര്‍ മുളയുത്സവം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. കേരളത്തിലെ 200 ഓളം കരകൗശല കലാകാരന്മാരുടെ 100 ഓളം സ്റ്റാളുകള്‍ക്ക് പുറമേ നാഗലാന്റ് മേഘാലയ, മണിപ്പൂര്‍, സിക്കിം, ത്രിപുര, തമിഴ്‌നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ മുളയൂത്സവത്തില്‍ പങ്കാളികളാകുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി ഇന്നവേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടിയും ഒരുക്കിയിട്ടുണ്ട്. 2017ല്‍ ഇന്നവേഷന്‍ സെന്റര്‍ രൂപപ്പെടുത്തിയ ഉല്പന്നങ്ങളുടെ പ്രദര്‍ശനംക്കും. കുടുംബശ്രീയുടെ ഫുഡ്ഡ്" കോര്‍ട്ടും ഉണ്ടാകും 5 വരെ തുടരുന്ന പ്രദര്‍ശനം രാവിലെ 11 മണി മുതല്‍, വൈകീട്ട് 9 മണി വരെയാണ് സന്ദര്‍ശന സമയം.