• ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ അധികാരികള്‍

     മണ്ഡലകാലം ആരംഭിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചിട്ടും കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന കവാടമായ  അമ്പലകടവിലെ ഹൈമാസ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. ഹൈമാസ് ലൈറ്റ്മാക്‌സ് ലൈറ്റ് പ്രവര്‍ത്തനരഹിതമായ തോടെ ഈ പ്രദേശം ഇരുട്ടിലായി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചിരിക്കുന്നത് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. ഹൈമാക്‌സില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികാരികള്‍  തയ്യാറാകാതെ വന്നതോടെ ക്ഷേത്ര ഭരണസമിതി സ്ഥാപിച്ച ചെറിയ ട്യൂബ് ലൈറ്റുകളാണ് ഭക്തര്‍ക്ക് ഏക ആശ്രയം.
     
    ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് മിഴിയടഞ്ഞട്ട് മാസങ്ങള്‍ പിന്നിട്ടു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ അധികാരികള്‍. കുളത്തുപ്പുഴ അമ്പലക്കടവ് ജംഗ്ഷനില്‍ എംപി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ആണ് പ്രവര്‍ത്തനക്ഷമമല്ലാതായത്. പീതാംബരക്കുറുപ്പ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 6 ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്ന  ഹൈമാസ് ലൈറ്റ്ഓരോ ലൈറ്റുകളും കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായി തീര്‍ന്നു. കേടുപാടുകള്‍ സംഭവിച്ച ലൈറ്റുകള്‍ അധികാരികള്‍ ഇളക്കിക്കൊണ്ടു പോയതല്ലാതെ റിപ്പയറിങ് നടത്തി തിരികെ ഹൈമാസ് ലൈറ്റ് മാസില്‍ സ്ഥാപിച്ചിട്ടും ഇല്ല. ശബരിമല ദര്‍ശനത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തരുടെ ഇടത്താവളമായ കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തോട് ഗ്രാമപഞ്ചായത്ത് കാട്ടുന്ന അവഗണനയുടെ ഉത്തമ ഉദാഹരണമാണ് ഹൈമാസ് ലൈറ്റ് മാര്‍ക്‌സലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാത്ത്.