• മുളയില്‍ നിര്‍മ്മിച്ച പരിസ്ഥിതി സാഹാര്‍ദ സൈക്കിളുമായി, മുളയുത്സവത്തിലേക്ക് നിഖിലും ടോണിയും.

    സി.ഡി. സുനീഷ്
     
    മുളയില്‍ തീര്‍ത്ത പരിസ്ഥിതി സൗഹാര്‍ദ സൈക്കിളുമായി സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന മുളയുത്സവത്തിലേക്ക്  പോകാനുള്ള തയ്യാറെടുപ്പിലാണ് യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരായ,നിഖിലും ടോണിയും. വയനാട് തൃക്കൈപ്പറ്റ കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന  ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തില്‍, പ0നത്തിനു് 2016ല്‍ നിഖില്‍ മുളയുടെ വിസ്മയലോകം കണ്ടപ്പോള്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന മുളയിലെ സൈക്കിള്‍ എന്ന ആശയത്തിന് ശക്തി പകരുന്നതായി. മുംബൈ ഐ ഐ.ടിയിലെ മൊബിലിറ്റി വെഹിക്കിള്‍ ഡിസൈനിങ്ങ് ബിരുദദാരിയായ നിഖില്‍, തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് എഞ്ചിനീയറിഗ് ബിരുദദാരിടോണിയുമായി ചേര്‍ന്നാണ് കോല്‍ ബൈക്ക്‌സ് എന്ന പേരില്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
    6 മാസത്തെ നിരന്തര പഠന ഗവേഷണങ്ങള്‍ക്ക്  ശേഷം ആണ് സൈക്കിളിന് രൂപം പ്രാപിച്ചത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ മുള സൈക്കിള്‍ ഒരു കിറ്റായി ആണ് കൊടുക്കുക അവര്‍ക്ക് തന്നെ ചെറിയ ടൂള്‍സ് ഉപയോഗിച്ച് ഇവ സംയോഗിച്ചുപയോഗിക്കാം. എരങ്കോല്‍ എന്ന തുള കുറഞ്ഞ മുളയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. എരങ്കോലിന്റെ കോല്‍ തന്നെ ആകട്ടെ ഞങ്ങളുടെ സംരംഭത്തിന്റെ പേര് എന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന് നിഖിലും ടോണിയും പറഞ്ഞു. മുള സൈക്കിള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് 1894 ല്‍ ഇംഗ്ലന്റിലാണ് ബാംബൂ സൈക്കിള്‍ കമ്പനി എന്ന പേരില്‍ 1895 ല്‍ അവര്‍ പാറ്റന്റും എടുത്തു. 3200 ൗ െഡോളറായിരുന്നു അന്ന് വില. ഇന്ന് ഇന്ത്യയില്‍ അനേകം മുള സൈക്കിള്‍ സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും അത് പ്രദര്‍ശനങ്ങളില്‍  മാത്രം ഒതുങ്ങി. ഗോദ്റേജ് ബാംബു സൈക്കിള്‍ വില്ക്കുന്നത് 50,000 രൂപക്കാണ്. 70. ശതമാനം മുളയായ കോല്‍ ബൈക്ക്‌സിന്റെ മുള സൈക്കിളിന്റെ വില 15,000 രൂപ മുതല്‍ 20000 രൂപയാണ് കണക്കാക്കുന്നതെന്നു നിഖിലും ടോണിയും പറഞ്ഞു. മുള സൈക്കിളിന് പുറമേ മൊബിലിറ്റി ടോയ്‌സ് ബാലന്‍സിങ്ങ് ബൈക്ക് ട്രോളീസ് സ്‌കേറ്റ് ബോര്‍ഡ് ലൈകാ ബൈക്ക് സ് എന്നിവയാണ് മറ്റ് ഉല്‍പ്പന്നങ്ങളായി  ആസൂത്രണം ചെയ്യുന്നത്.
    പത്ത് കിലോമീറ്റര്‍ നമ്മള്‍ സൈക്കിള്‍ ചവിട്ടിയാല്‍, 1500 കിലോ ഗ്രാം ഗ്രീന്‍ ഗ്യാസ് മലിനീകരണം കുറക്കാനാകും എന്നാണ് ,ലോകാരോഗ്യ  സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. പരിസ്ഥിതി സൗഹാര്‍ദ മുള സൈക്കിള്‍ ഉരുളുമ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ ഗതാഗതമാണ് ഉരുളുന്നത്. മലിനീകരണം ആപത്ത് വിതക്കുന്ന കാലത്ത് മുള സൈക്കിള്‍ പരിസ്ഥിതി സൗഹാര്‍ദമാകുക കൂടിയാണ്. ഒപ്പം നല്ല വ്യായാമെന്ന ആരോഗ്യ സുരക്ഷയും. കൊച്ചിയിലെ മുളയുത്സവത്തില്‍ ഇതിന് വലിയ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ്  ഈ യുവ സംരംഭകര്‍.