• കുളത്തുപ്പുഴയില്‍അനധികൃത പാര്‍ക്കിംഗ് ടൗണില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.

    കുളത്തുപ്പുഴയില്‍ പ്രൈവറ്റ് ബസ്റ്റാന്റ് സ്ഥാപിക്കാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരുവനന്തപുരം ചെങ്കോട്ട പാതയിലും അഞ്ചല്‍ കുളത്തുപ്പുഴ പാതയിലും ബസുകള്‍ അലക്ഷ്യമായ് പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. മണ്ഡലകാലം ആരംഭിച്ചതോടെ കുളത്തുപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പ  ഭക്തരെയും ഗതാഗത കുരുക്ക് സാരമായി ബാധിച്ചു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് കാര്യാലയം മുന്‍വശം മുതല്‍ അഞ്ചല്‍ കുളത്തുപ്പുഴ പാതയിലും ജമാഅത്ത് പള്ളി ജംഗ്ഷന്‍ മുതല്‍ അമ്പലക്കടവ് വരെ തിരുവനന്തപുരം ചെങ്കോട്ട  പാതയിലും ഇരുവശങ്ങളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ടൗണില്‍ വലിയ ഗതാഗത  കുരുക്ക് സൃഷ്ടിക്കുന്നു.
     
     പ്രൈവറ്റ് ബസ്സ്റ്റാന്റ് ടാക്‌സി സ്റ്റാന്‍ഡ് ഓട്ടോറിക്ഷ സ്റ്റാന്റ് തുടങ്ങിയവ ഇല്ലാത്തതാണ് വാഹനങ്ങള്‍ പാതയില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റാന്‍ കാരണമാകുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനത്തിന്  വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. നിത്യേന നൂറുകണക്കിന് ജനങ്ങള്‍  വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന കുളത്തുപ്പുഴയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുവാന്‍ കഴിയാത്ത അധികാരികള്‍ക്കെതിരെയും ജനപ്രതികള്‍ക്കെതിരെയും പ്രതിഷേധവും ശക്തമാണ്