• സൈക്കിള്‍ പാതകളും സൈക്കിളുകള്‍ക്ക് മാത്രം പ്രവേശനമുള്ള പാതകള്‍ക്കും സ്ഥാപിച്ച് കിട്ടാന്‍ ഒറ്റയാള്‍ സൈക്കിള്‍ യാത്ര.

  സി.ഡി.സുനീഷ്
   
  വികസനമെന്ന കുതിപ്പിന്റെ മറുപുറമായ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആണ് ഹോളന്റ്, ജര്‍മ്മനി തുടങ്ങി രാജ്യങ്ങളെ സൈക്കിള്‍ സഞ്ചാരനയരുപീകരണത്തിന് പ്രേരിപ്പിച്ചത്. മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍, അപകടങ്ങള്‍, ട്രാഫിക്ക് ജാം അവരുടെ ജീവിതം സ്തംഭിച്ചപ്പോള്‍ ഈ സൈക്കിള്‍ വികസന നയരൂപീകരണത്തിലേക്ക് അവരെ നയിക്കുകയായിരുന്നു. ഇന്ത്യയിലും ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായി നാം അനുഭവിക്കുമ്പോഴും നാം പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാത്ത നയം തുടരുകയാണ്. ഈ സമകാലീന സന്ദര്‍ഭത്തിലാണ്  അരുണ്‍ അരുണ്‍ തടാകത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ സൈക്കിള്‍ സവാരിയിലൂടെ ഈ ആശയ പ്രചരണത്തിനിറങ്ങുന്നത്.
  അരുണ്‍ പറയുന്നു,യൂറോപ്യന്‍ പരിസ്ഥിതി നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കുക.
   
  പാറ,മണ്ണ്,കരിങ്കല്ല്,വെള്ളം,പ്രകൃതി വിഭവങ്ങള്‍,എന്നിവ വികസിത രാജ്യങ്ങളിലേത് പോലെ പൊതു ഉടമസ്ഥതയില്‍ മാത്രം നിലനിര്‍ത്തുക.
  WORLD ON A CYCLE ന്റെ ഭാഗമായി ഈ യാത്ര നവംബര്‍ 27,തിങ്കളാഴ്ച ,വൈകീട്ട് 4 ന് എറണാകുളം, കച്ചേരിപ്പടി ഗാന്ധി ഭവനില്‍  സുപ്രസിദ്ധ സിനിമാ സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് ഫ്ളാഗ് ഓഫ്  ചെയ്യുന്നു. ജസ്റ്റിസ്.P .K .ഷംസുദ്ദീന്‍, ഡോക്ടര്‍.ജേക്കബ് വടക്കാഞ്ചേരി, പ്രമുഖ ഗാന്ധിയന്‍ ഡോക്ടര്‍.ങ .ജ.മത്തായി, സാന്നിദ്ധ്യത്തില്‍ നടക്കും സൈക്കിള്‍ യാത്രാ പഥവും കേരള സമൂഹത്തോടുള്ള അരുണിന്റെ കത്ത് അനുബഡമായി. 28 ന് രാവിലെ 7 ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ല്‍ നിന്നും ആരംഭിച്ച് 29 വരെ കാസര്‍കോട്. 30 ന് കണ്ണൂര്‍ .
  ഡിസം1 തലശ്ശേരി, 2 വടകര. 3 കോഴിക്കോട്, 4 ന് വിശ്രമം, 5, 6 മലപ്പുറം, തിരൂര്‍. 7, 8 പാലക്കാട്. 9 ന് വിശ്രമം. 10, 11 തൃശ്ശൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍. 12, 13, 14, എറണാകുളം (സ്വകാര്യ സന്ദര്‍ശനങ്ങള്‍ ) 15, 16 ആലപ്പുഴ.
  17, 18 ചങ്ങനാശ്ശേരി റോഡ് വഴി കോട്ടയം,19, 20, പത്തനം തിട്ട. 21 ന് ഗാന്ധിഭവന്‍,22 വിശ്രമം.23 ,കൊല്ലം.24. തിരുവനന്തപുരം സമാപനം.
  കേരളത്തില്‍ പാതയോര തണല്‍ വൃക്ഷങ്ങളോ സൈക്കിള്‍ പാതകളോ ഇല്ലാത്തതിനാലും യാത്ര ചുട്ടു പഴുത്ത ടാര്‍ റോട്ടിലൂടെയായതിനാലും  യാത്ര സമയം എന്നത് രാവിലെ 4 മുതല്‍ 9.30 വരെയും വൈകിട്ട്പരമാവധി ഒഴിവാക്കുന്നതും ആണ്.
  യാത്രാ പഥം സാധ്യമാകുന്നിടത്തോളും  ഹൈവേകളിലൂടെയാകും.വഴികളില്‍ നിന്നും സാധ്യമാകുന്നിടത്തോളം സൈക്കിളില്‍ കൂടെ യാത്ര ചെയ്യുകയോ (കുറച്ചു ദൂരമേ പറ്റൂ എങ്കില്‍ അത്രയും മതി, ) അല്ലെങ്കില്‍  വഴിയരികില്‍ ഒരു പിന്തുണയുമായി വെറുതെ വരികയോ മാത്രം മതി.
   
  2015ലെ ലോകാരോഗ്യ ദിനത്തിലെ സന്ദേശമായിരുന്ന സുരക്ഷിത ഭക്ഷണം എന്നത് പാവപ്പെട്ടവനും പണക്കാരനും അടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും പക്ഷി മൃഗാദികള്‍ക്കും അവകാശം ആണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് നടത്തുന്ന ഈ യാത്ര ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്ന  പ്രാദേശിക സീസണല്‍   പഴാഹാരങ്ങളിലേക്ക് ഉയരേണ്ടതിന്റെ പരിസ്ഥിതികവും രാഷ്ട്രീയവും ആരോഗ്യപരവും സാമ്പത്തികവുമായ  അവബോധനമുദ്ദേശിച്ചുള്ളതായതിനാല്‍  ഈ യാത്രയെ, പ്രാദേശികമായി ലഭ്യമായ പപ്പായയോ ആത്തച്ചക്കയോ സപ്പോട്ടയോ, പാഷന്‍ ഫ്രൂട്ടോ വാഴപ്പഴങ്ങളോ പോലുള്ളവ (വളരെ കുറഞ്ഞ അളവ് മാത്രം - കാരണം സൈക്കിളില്‍ ചുമക്കാന്‍ പറ്റൂല) നല്‍കി ഐക്യദാര്‍ഢ്യം നല്‍കിയാല്‍ സന്തോഷം. (എന്നാല്‍ ഉണക്ക മുന്തിരി ,കശുവണ്ടി,ബദാം ,ഈത്തപ്പഴം, pumpkin seed മുതലായ ഡ്രൈ ഫ്രൂട്ട്‌സ് എത്ര കിലോ വേണമെങ്കിലും എത്തിക്കാവുന്നതാണ്. ഉത്സവപ്പറമ്പിലെ 10 രൂപ സാധനം എടുക്കൂല. നല്ല ഒന്നാന്തരം അ ഗ്രേഡ് മാത്രം.) പല തിരക്കുകള്‍ കൊണ്ടും വരാന്‍ സാധിക്കാത്തവരുടെ അവസ്ഥ മനസ്സിലാക്കാവുന്നതാണ്. എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കുന്നു എങ്കില്‍ ഈ റൂട്ടില്‍ ഉള്ള സ്ഥലങ്ങളില്‍ ഏറ്റവും ലളിതമായി ആക്കാനഭ്യര്‍ത്ഥിക്കുന്നു. (ആയത് വേണ്ട എന്ന് ഈ വിനീതന്‍)അത് പോലെ താമസ സൗകര്യം നല്‍കാനാഗ്രഹിക്കുന്ന പ്രിയ ബന്ധുക്കളും താമസയിടങ്ങള്‍ ഇതിന് സമീപത്താക്കാന്‍ അപേക്ഷിക്കുന്നു.ആയത് കിട്ടിയില്ല എങ്കിലും പ്രശ്‌നമല്ല.പരിപാടി നമ്മുടെ കുടുംബാംഗങ്ങള്‍ ആര്‍ക്കും ബാധ്യത ആകരുത്. യാത്രയുടെ പിന്നണിയില്‍, നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ ഫെസ്റ്റ്,
  തായ്ലന്‍ഡ്.നേച്ചര്‍ ലൈഫ് നാഷണല്‍ ഫെസ്റ്റ്, ജാനുവരി,19 -21, ടൌണ്‍ ഹാള്‍, എറണാകുളം.
   
  സ്വര്‍ഗ്ഗം മേട്,
  രാജകുമാരി,
  ഇടുക്കി.
  ഇന്റര്‍ നാഷണല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി,
  പ്രൈമേറ്റ് റോ ഫുഡ് റെസ്ട്രോണ്ട്,
  പനമ്പിള്ളി നഗര്‍, E K M.
  ആല്‍ഫാ ,
  ആനിമല്‍  ബിഹേവിയറല്‍ ട്രൈനിംഗ്,
  കൊച്ചി,
  ഗുജറാത്തി എംപോറിയം,
  കൊച്ചി
   
  മുന്നറിയിപ്പുകള്‍. നോട്ടു മാലകള്‍ നല്‍കി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
  നിരോധിച്ച നോട്ടുകളോ കള്ളനോട്ടുകളോ  നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ എടുക്കൂ.നോട്ടുമാല വലുതാക്കി പരിപാടി   വിജയമാക്കിത്തീര്‍ക്കാന്‍ അപേക്ഷിക്കുന്നു. കുറഞ്ഞത് പത്തെണ്ണമെങ്കിലുമുള്ള 2000 ന്റെ നോട്ടുകളുടെ മാല നല്‍കുന്നവര്‍ക്ക് ഒപ്പം സെല്‍ഫിയെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫര്‍ ഉണ്ടായിരിക്കും.സ്വീകരണത്തിന് മന്ത്രിമാര്‍, MP, MLA മാര്‍,ആനകള്‍,
  സിനിമാ താരങ്ങള്‍, വെടിക്കെട്ട്  എന്നിവ പാടുള്ളതല്ല എന്നോര്‍മ്മിപ്പിക്കുന്നു.
  (കരിയും(ആന) പുകയും വേണ്ട.)
   
  തേനീച്ചകളുടെയും പൂമ്പാറ്റകളുടേയും ഭക്ഷണം ഇല്ലാതാക്കി പാവം പൂക്കളെ അറുത്ത് കൊന്ന് ഉണ്ടാക്കുന്ന പൂമാലകളും ചെണ്ടുകളും സ്വീകരണത്തിന് പാടില്ല എന്ന് കൂടെ ഓര്‍മ്മിപ്പിക്കുന്നു.
  അരുണ്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉള്ള ഹരിത പാതകളില്‍ ഒന്നാണ്. ഇത് പഴമയിലേക്കുള്ള തിരിച്ച് "പോക്കല്ല പാരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിലേക്ക് ഉള്ള ഹരിത പാത യാണെന്ന് അരുണ്‍ അടി വരയിടുന്നതും അതാണ്. അരുണിനെ അരുണ്‍ തടാകത്ത് എന്ന ഫേസ്ബുക്ക്  പേജിലും ഈ ഫോണ്‍ നമ്പറിലും ബന്ധപ്പെടാം
  0938818099