• നാളത്തെ ലോകം നമ്മുടേത്. സാമൂഹൃ പ്രവര്‍ത്തക കൂട്ടായ്മക്ക് തുടക്കമായി.

  സി.ഡി.സുനീഷ്
   
  ജനകീയ പ്രതിരോധ പരിസ്ഥിതി, സാമൂഹൃ പ്രവര്‍ത്തകമേഖലയിലെ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് തൃശൂര്‍ സല്‍ സബീന്‍ സ്‌കൂളില്‍ തുടക്കമായി. 
  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്ക്കര്‍, കൂടംകുളം സമര പോരാളി എസ്.പി. ഉദയകുമാര്‍, മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍, ആര്‍ക്കിടെക്ക് ആര്‍.കെ.രമേശ് ഗോമതി പെണ്‍ ഉരു മൈ സംഘം മൂന്നാര്‍ എന്നിവരുടേയും ജനകീയ പ്രതിരോധ സംഘങ്ങളുടേയും പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെയാണ്. പരിപാടി നടക്കുന്നത്.
   
  കാലം വികസനമെന്ന പേരില്‍ അതിജീവനത്തിന് വരെ പ്രതിസന്ധി സൃഷ്ടിക്കുന്ന വിപല്‍കാലത്ത് നാളത്തെ ലോകം നമ്മുടേത് എങ്ങിനെയാകണമെന്നാണ് ഇഴ പിരിച്ച് ചര്‍ച്ച ചെയ്യുന്നത്. വിവിധ സംവാദങ്ങളിലൂടെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തന രേഖയും പ്രവര്‍ത്തന പരിപാടികളും സമ്മേളനത്തിലൂടെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് സംഘാടകര്‍ വൃക്തമാക്കി. വിവിധ സംസ്‌കാരീക പരിപാടികളിലൂടെ നടക്കുന്ന ഈ കൂട്ടായ്മ 25ന് സമീപിക്കും.