• പത്തനാപുരത്ത് കൃത്രിമ മുട്ടകള്‍ വ്യാപകമാകുന്നു.

     പത്തനാപുരം മേഖലയിലെ വിപണികളില്‍ കൃത്രിമ മുട്ടകള്‍ വ്യാപമാകുന്നതായി പരാതി. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ മുട്ടുകളില്‍ നിന്നുമാണ് കൃത്രിമ മുട്ടകള്‍ കണ്ടെത്തിയത്. ആരോഗ്യത്തിനു ഹാനികരവും ഭക്ഷ്യ യോഗ്യമല്ലാത്തതുമാണ് ഇത്തരം മുട്ടകള്‍.  കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി പ്രസന്നന്‍ വീട്ടിലേക്ക് വാങ്ങിയ താറാവ് മുട്ടകള്‍ പാകം ചെയ്യാനായി എടുത്തപ്പോള്‍ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെടുകയായിരുന്നു. തോടിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് പോലെ പാട ഇളകി വരികയും ചെയ്തു. 
     
    സാധാരണ താറാമുട്ടകള്‍ക്കുള്ള ഗന്ധവും ഇല്ലായിരുന്നു. തുടര്‍ന്നാണ് ഇത് കൃത്രിമ മുട്ടയാണെന്നു മനസ്സിലായത്. കഴിഞ്ഞ വര്‍ഷങ്ങളിലും മേഖലയില്‍ വ്യാജ മുട്ടകള്‍ വ്യാപകമായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവ വിപണിയില്‍ നിന്നും മാറിയത്. ഇവ കാഴ്ചയില്‍ സാധാരണ മുട്ടകളെ പോലെ തന്നെ ആയതിനാല്‍ ഉപഭോക്താക്കള്‍ എളുപ്പത്തില്‍ വഞ്ചിതരാകുകയാണ്.