• കൊട്ടാരക്കരയ്ക്ക് കൂടുതല്‍ സര്‍വ്വീസുകളുമായി പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

     പറങ്കിമാംമുകള്‍ വഴി കൊട്ടാരക്കരയ്ക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരമായി. കൂടുതല്‍ ബസ്സുകളുമായി കെ.എസ്.ആര്‍.ടി.സി രംഗത്തെത്തിയതോടെയാണ് പ്രശ്‌നത്തിനു പരിഹാരമായത്. നിലവില്‍ ഈ റൂട്ടിലൂടെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ഇടിച്ചു കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ ശക്തമായ ജനരോക്ഷം  ഈ ബസ്  സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍  കാരണമായി. സ്വകാര്യ ബസ്   സര്‍വ്വീസ് നിര്‍ത്തിയതോടെ യാത്രക്കാരും  ദുരിതത്തിലായി. കാലങ്ങളായി സ്വകാര്യ ബസ് ലോബി കയ്യടക്കി വച്ചിരുന്ന പത്തനാപുരം, കൊട്ടാരക്കര റൂട്ടില്‍ കഴിഞ്ഞ വര്‍ഷമാണ്  കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. 
     
    അന്നുമുതലാണ് സ്വകാര്യ ബസ് മത്സരയോട്ടം തുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സി.നാല് പുതിയ സര്‍വ്വീസുകളാണ്  കൊട്ടാരക്കര, പത്തനാപുരം ഡിപ്പോകളില്‍ നിന്നും ആരംഭിച്ചത്.  ഇതോടെ ഈ റൂട്ടില്‍ ഒന്‍പത് ബസ്സുകളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. കൊട്ടാരക്കരയില്‍ നിന്നും അഞ്ചും പത്തനാപുരം ഡിപ്പോയില്‍ നിന്നും നാലും ബസ്സുകകള്‍ ദിവസവും സര്‍വ്വീസ് നടത്തും.