• നാഥനില്ലാതെ കോട്ടവട്ടം ഗവണ്മെന്റ് എല്‍പി സ്‌കൂള്‍

     പ്രഥാന അദ്ധ്യാപിക ഇല്ലാതെയാണ് കോട്ടവട്ടം ഗവണ്മെന്റ് എല്‍പിഎസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നിലവിലുണ്ടായിരുന്ന എച്ച്എം സ്വന്തം നാട്ടിലേക്കു ട്രാന്‍സ്ഫര്‍ വന്നപ്പോള്‍ കണ്ണുപൂട്ടി സ്‌കൂള്‍ ഓഫീസ് പൂട്ടി എച്ച്എം സ്ഥലം വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച പൂട്ടിയ ഓഫീസ് ഇന്ന് വരെ തുറന്നതുമില്ല പകരം എച്ച്എം എത്തിയില്ല. സ്‌കൂളില്‍ സ്ഥിരം അധ്യാപകര്‍ ഇല്ലാത്തതിനാല്‍ 50 ഓളം കുട്ടികളും രക്ഷിതാക്കള്‍ എന്ത് ചെയ്യുമെന്നു അറിയാതെ നട്ടം തിരിയുകയാണ്. കുട്ടികളുടെ ഭാവിയില്‍ ആശങ്കയിലായി രക്ഷിതാക്കള്‍  ചൊവ്വാഴ്ച സ്‌കൂളില്‍ എത്തി പ്രധിഷേധിച്ചു ഇതിനെ തുടര്‍ന്ന് കൊട്ടാരക്കര എഇഒ സ്ഥലത്ത് എത്തി ചര്‍ച്ചനടത്തി. പകരം എച്ച്എം വരുവരെ കാത്തിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു എന്നാല്‍ പകരം എച്ച്എം എന്ന് വരുമെന്ന് ഉറപ്പ് പറയാന്‍ എഇഒയ്ക്ക് കഴിഞ്ഞില്ല. 
     
    എന്തായാലും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കോട്ടവട്ടം എല്‍പിഎസില്‍ നടക്കുന്ന സ്ഥലം മാറ്റം ഇനി അനുവദിക്കില്ലെന്ന് നിലപാടിലാണ്
    രക്ഷിതാക്കള്‍. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ്സ് പ്രെസിഡന്റ് വി ജി ഉജ്ജ്വലകുമാറും രക്ഷിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.
    കൊല്ലം സ്വദേശിയായിരുന്ന നിലവില്‍ എച്ച്എം. ഇവര്‍ക്ക് ഇപ്പോള്‍ സ്വന്തം നാടായ പറവൂരിലേക്കാണ് സ്ഥലമാറ്റം ലഭിച്ചിരിക്കുന്നത്. പകരം പറവൂരിലെ എച്ച്എം പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയി കൊട്ടവട്ടത്തേക്കും. എന്നാല്‍ അനധികൃത സ്ഥലമാറ്റത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ന് ഇരയായ അദ്ധ്യാപിക പറയുന്നത്