• ചക്കരമാവിന്‍ കൊമ്പത്ത് സിനിമയില്‍ മീര വാസുദേവ്

   
  തന്മാത്ര എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മ വേഷത്തില്‍ എത്തിയ മീര പിന്നീട് അല്‍പ്പകാലം ആ ഇമേജിന്റെ തടവറയിലായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളയ്ക്കു ശേഷം 
  മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് 
  മീര വാസുദേവ് തിരിച്ചെത്തുന്നത്. 
   
  ഹരിശ്രീ അശോകന്‍ നായകനാകുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, അഞ്ജലി നായര്‍, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരുമുണ്ട്. അന്‍ഷാദ് ബത്തേരിയുടേതാണ് തിരക്കഥ. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.