• തോമസ് ചാണ്ടി രാജിവച്ചു.

    തോമസ് ചാണ്ടി ഒടുവില്‍ രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങള്‍ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. 
     
    ഉച്ചയ്ക്ക് ശേഷം രണ്ടിന് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പീതാംബരന്‍ മുഖ്യമന്ത്രിയുമായി നടകത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജിക്കത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നല്‍കും. എന്നാല്‍ അതിനിടെ ചാണ്ടി എന്തിനാണ് ആലപ്പുഴയ്ക്ക് പോയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.