• മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകുമെന്ന് ഉറപ്പായി.

     രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് എന്‍സിപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന നേതൃത്വത്തിന് മുഖ്യമന്ത്രി സമയം അനുവദിച്ചു. രാവിലെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും മന്ത്രി തോമസ് ചാണ്ടിയും തന്നെ നേരില്‍ കണ്ട് ഇക്കാര്യം അറിയിച്ചുവെന്നും അവരുടെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. 
     
    എന്‍സിപിയുടെ നിലപാടറിഞ്ഞ് മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ എന്നാണ് എല്‍ഡിഎഫ് നിശ്ചയിച്ചത്. മുന്നണി സംവിധാനമാകുന്‌പോള്‍ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ മാന്യത നല്‍കേണ്ടതുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അതിനാല്‍ എന്‍സിപിയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.