• മണ്ഡലകാലമെത്തി ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍

    തീര്‍ത്ഥാടനത്തിനായി പൊന്നമ്പല നട ഇന്ന് തുറക്കും. സ്ഥാനം ഒഴിയുന്ന മേല്‍ ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വൈകിട്ട് അഞ്ചിന് തിരുനട തുറക്കും. വൈകിട്ട് ആറിന് ചാലക്കുടി കൊടകര മംഗലത്ത മനയില്‍ എം വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതയേല്‍ക്കും.
     
    നാളെ മുതല്‍ നെയ്യഭിഷേകവും വിശേഷാല്‍ പൂജകളുമുണ്ട്. ഡിസംബര്‍ 26ന് മണ്ഡലപൂജക്കു ശേഷം നട അടക്കും. ഡിസംബര്‍ 30ന് നട തുറക്കും ജനുവരി പതിനാലിനാണ് മകരവിളക്ക്.