• പുലി ശല്യം; വീടിന് പുറത്തിറങ്ങാനാകാതെ മലയോര വാസികള്‍.

    പുലി ശല്യത്തിന് കുറവില്ല വീടിന് പുറത്തിറങ്ങാനാകാതെ മലയോര വാസികള്‍. വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചങ്കിലും യാതൊരു മാറ്റവുമില്ലാതെ പുലി ശല്ല്യം കൂടി വരികയാണ്. പൂങ്കുളഞ്ഞി നാലുമുക്കിലുളള എസ്.എഫ്.സി.കെയുടെ കശുമാവിന്‍ തോട്ടത്തിലാണ് അധിക്യതര്‍ ഒരാഴ്ച മുമ്പ് കൂട് സഥാപിച്ചത്. എസ്എഫ്‌സികെ യിലെ തൊഴിലാളിയായ റഷീദാ ബീവി ടാപ്പിംഗ് ജോലിക്കിടെ റബര്‍ മരത്തിന് മുകളില്‍ പുലിയെ കണ്ടിരുന്നു. ഭയന്ന് നിലവിളിച്ച ഇവര്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. നാല് മുക്കിലുളള എസ്എഫ്‌സി കെയുടെ ടാപ്പിംഗ് ബ്ലോക്കിലായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ഇരുചക്രവാഹന യാത്രികരും നിരവധി പ്രദേശ വാസികളും 
    പുലിയെ കണ്ടിരുന്നു. 
     
    പുലിയുടെ നിരന്തര സാനിധ്യം മൂലം ഭീതിയിലാണ് നാട്ടുകാര്‍ .ഇന്നലെ എസ്.എഫ്.സി.കെയുടെ  ചിതല്‍വെട്ടിയിലെ കോട്ട്വേഴ്‌സുകള്‍ക്ക് സമീപം രണ്ട് പുലികളെ നാട്ടുകാര്‍ കണ്ടിരുന്നു. തോട്ടില്‍ നിന്ന് വെളളം കുടിച്ചിട്ട് പോകുന്നതാണ് കണ്ടത്. മിക്കപ്പോഴും ഒന്നും രണ്ടും പുലികളെ പ്രദേശവാസികള്‍ കാണുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തനാപുരം, പിവന്തൂല്‍ പഞ്ചായത്തുകളിലായി 40 ലധികം അധികം വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി വേലിയും കിടങ്ങുകളും സ്ഥാപിക്കാത്തതുമൂലമാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്.