• മമ്മൂട്ടി നായകനായെത്തുന്ന പുതിയചിത്രം

     തിരക്കഥാകൃത്ത് സേതു ആദ്യമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒരു കുട്ടനാടന്‍ ബ്ലോഗ്". മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. മെഗാസ്റ്റാറിന്റെ നായികയായെത്തുന്നത് യുവതാരം അനു സിത്താരയാണ്. "ഒരു കുട്ടനാടന്‍ ബ്ലോഗ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നതാണ്. അനു സിതാരയ്ക്കൊപ്പം റായ് ലക്ഷ്മി, ദീപ്തി സതി എന്നിവരും ചിത്രത്തിലെത്തും.
    ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയായിരിക്കും അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. റായ് ലക്ഷ്മി ഇതിനുമുന്‍പ് അഞ്ച് മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ്തി സതി മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറായിലെ നായികയായിരുന്നു.എന്നാല്‍ അനു സിത്താര ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.