• ജൈവ പ്രതിരോധം ജൈവ കൃഷിയിലൂടെ ആഗോള ജൈവ കോണ്‍ഗ്രസ്സിന് സമാപനം.

    സി.ഡി.സുനീഷ്
     
    കര്‍ഷകര്‍ സംരംഭകര്‍ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, നയാസൂത്രകര്‍, സാമൂഹൃ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്ത ആഗോള ജൈവകോണ്‍ഗ്രസ്സ് ജൈവ പരിസ്ഥിതി ജീവിത ക്രമങ്ങള്‍ക്ക് ജൈവകൃഷി അനിവാര്യമാണെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് സമാപിച്ചു. കേരള കാര്‍ഷീക കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും വലിയൊരു സംഘമാണീ ഇവിടെ പങ്കെടുത്തത്. കേരള ജൈവ കര്‍ഷക സമിതി, തണല്‍ എന്നീ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും സജീവമായി ഈ ജൈവകുഭമേളയില്‍ ഭാ ഗാ ഭാക്കായി. 
     
    കേരളത്തിന് അനുയോജ്യമായ രീതിയില്‍ ഈ കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ പ്രയോജന പ്പെടുത്താനാണ് കേരള കര്‍ഷക ക്ഷേമ വകുപ്പ് ലക്ഷ്യം വെക്കുന്നത്. പൂര്‍ണ്ണമായി ഹരിത നിയമാവലിയില്‍ ജൈവ ഭക്ഷണമൊരുക്കി കാര്‍ബണ്‍ ഫ്രൂട്ട് പ്രിന്റ് ഓഡിറ്റ് എടുത്ത് അഴിമതി രഹിതമായി സാമൂഹൃ ഓഡിങ്ങോട് കൂടിയാണ് ഇത് സാധ്യമാക്കിയതെന്ന് ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഡയറക്ടറും ജൈവ കോണ്‍ ഗ്രസ്സിന്റെ ആതിഥേയ സംഘത്തിലെ ക്ലോഡ് ആല്‍വാരീസ് പറഞ്ഞു. കേരളം സിക്കിം യു.പി. എന്നീ സംസ്ഥാനങ്ങളുടേയും കേന്ദ്ര സര്‍ക്കാരിന്റേയും പിന്തുണ ഇത് വിജയകരമാക്കിയതില്‍ പങ്ക് വഹിച്ചെന്ന് ക്ലോഡ് ആല്‍വാരീസ് പറഞ്ഞു. ജൈവ പ്രതിരോധം ജൈവ കൃഷിയിലൂടെ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള കര്‍മ്മ പദ്ധതികള്‍ കൂടി ആവിഷ്‌ക്കരിച്ചാണ് ജൈവ കുംഭമേളക്ക് അരങ്ങൊഴിഞ്ഞത്.