• കര്‍ഷക ആത്മഹത്യയും പട്ടിണി മരണവുമില്ലാത്ത ജൈവ പറുദീസയാണ് സിക്കിം

  സി.ഡി.സുനീഷ്.
   
  പ്രഥമ ജൈവ കാര്‍ഷീക നയം നടപ്പിലാക്കിയ സംസ്ഥാനമെന്ന അഭിമാനത്തോടെയാണ് സിക്കിം മുഖ്യമന്ത്രി പവന്‍ ചാമ് ലിങ് ഇന്ത്യയില്‍ ആദ്യമായി നടന്ന ലോക ജൈവ കോണ്‍ഗ്രസ്സില്‍ സജീവ സാന്നിദ്ധ്യമായി എത്തിയത്. കര്‍ഷക ആത്മഹത്യയും പട്ടിണി മരണവുമില്ലാത്ത ജൈവപറുദീസയാണ് സിക്കിം എന്ന് ലൈവ് വാര്‍ത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. രാസ - കീടനാശിനി സബ്‌സിഡി ഒഴിവാക്കി ഘട്ടം ഘട്ടമായി ആണ് ഞങ്ങള്‍ ജൈവ കാര്‍ഷീക നയത്തിലേക്ക് ഹരിതചുവടുകള്‍ വെച്ചത്. മണ്ണ് ഉര്‍വരമാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകര്‍ യുവജനങ്ങള്‍ എന്നീ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ക്കായി പഠന പരിശീലനങ്ങളും നടത്തിയാണ് അടുത്ത ഘട്ടം ഞങ്ങള്‍ തുടങ്ങിയത്. ഇത് സാമൂഹൃ പരിസ്ഥിതി മുന്നേറ്റമാണ്. 
  നമ്മുടെ അതിജീവനത്തിനും ജൈവ കാര്‍ഷീക നയരൂപീകരണം അനിവാര്യമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യമായതായി മുഖ്യമന്ത്രി വ്യക്തമാക്കി.
  കര്‍ഷകരെ ശാക്തീകരിച്ച് ഗുണമേന്മയുള്ള ജൈവ കാര്‍ഷീക ഉല്പന്നങ്ങളും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ഉറപ്പ് വരുത്താന്‍ ഉളള കര്‍മ്മ പദ്ധതികള്‍ ഞങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ ഇടപെട്ടു നടപ്പിലാക്കി. കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടാക്കി. ഉല്പ്പാദന, വിതരണ വിപണന ശൃംഗല ശക്തിപ്പെടുത്തി. സിക്കിം ഭൂശാസ്ത്രപരമായി ഏറെ വെല്ലുവിളികളും പ്രത്യേക സംസ്ഥാനമായിട്ടും ഇന്ത്യയിലെ മാത്രമല്ല ജൈവ കാര്‍ഷീക നയം ശക്തമായി നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്‍  കൂടിയാണ് അറിയപ്പെടുന്നത്. എന്ന് ജൈവ കോണ്‍ഗ്രസ്സിലെ പ്രതിനിധികള്‍ വ്യക്തമാക്കിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിക്കിമില്‍ നിന്നും എത്തിയ വന്‍ കര്‍ഷക ഉദ്യോഗസ്ഥ സംഘത്തെ കൂടുതല്‍ ആവേശഭരിതരാക്കി.
   
  മണ്ണിന്റെ ഉര്‍വ്വരത തിരിച്ച് കൊണ്ട് വന്നാല്‍ മാത്രമേ ജൈവ കാര്‍ഷീക മേഖല ജീവസുറ്റതാകു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ്  
  ജൈവ വള നിര്‍മ്മാണത്തിനും, ജൈവ കീടനാശിനി നിര്‍മ്മാണത്തിനും, കര്‍ഷകര്‍ക്ക് പരിശീലനങ്ങെള്‍ നല്‍കി. ഒപ്പം ഇവ നിര്‍മ്മിക്കുന്നതിനായി രണ്ട് ഉല്ലാദന യൂണിറ്റുകള്‍ ഉണ്ടാക്കി. ജൈവ ഉല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പ് വരുത്താന്‍ സിംഫെഡ് എന്ന വിപണന ശൃംഖലയുണ്ടാക്കി.
  പുതിയ സംരംഭകരെ ജൈവ കാര്‍ഷീക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക സ്റ്റാര്‍ട്ടപ്പ് പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കിയപ്പോള്‍, വലിയ ഉണര്‍വാണ് ഉണ്ടായതെന്നു പവന്‍ ചാമ് ലിങ്ങ് പറഞ്ഞു. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഏറെ കരസ്ഥമാക്കിയ പവന്‍ ചാമ് ലിങ്ങ് 23 വര്‍ഷത്തോളമായി അധികാര പര്‍വ്വത്തിലാണ് പരിസ്ഥിതി സൗഹാര്‍ദ വികസന പാരിതോഷ കമടക്കം കരസ്ഥമാക്കിയ ചാമ് ലിങ് ഗ്രേയ്റ്റര്‍ നോയ്ഡയില്‍ നടന്ന പലോക ജൈവ കോണ്‍ഗ്രസ്സെന്ന ജൈവ കുംഭമേളയില്‍ ഒരു ബ്രാന്റ് അമ്പാസിഡറായി മാറി ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടി. 
   
  ഇത് നല്ല ഭരണം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ജനകീയ ഹരിത പാരിതോഷികമാണ്. ഈ ഹരിത പാതയിേലക്ക് സിക്കിമിനെ നയിച്ചതില്‍ സിക്കിം ഹോര്‍ട്ടികള്‍ച്ചര്‍ സെക്രട്ടറി കെ. ഭൂട്ടിയ, ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ ഡി.കെ. ബന്‍ഡാരിയ കൃഷി വകുപ്പ് ഡയറക്ടര്‍ കിരണ്‍ പ്രദാന്‍ പേഴ്‌സണല്‍ സെക്രട്ടറി ബി.പി.റായിക്കൊപ്പം കര്‍മ്മനിരതായി ഒരു ടീമാണ് പ്രവര്‍ത്തിക്കുന്നത്. ജൈവ കാര്‍ഷീക മേഖലയിലേക്ക്  ചുവട് വെക്കുന്നവര്‍ക്കായി, ഞങ്ങളുടെ അനുഭവങ്ങളും ജ്ഞാനവും നല്‍കാന്‍ തയ്യാറാണെന്ന് മുല്യമന്ത്രി പവന്‍ ചാമ് ലിങ്ങ് പറയുമ്പോള്‍ രാജ്യം ഹരിത ജൈവ ലോകത്തേക്ക് വരാന്‍ ഉള്ള വലിയ ഒരു സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്നത് വ്യക്തമാക്കി ആയിരുന്നു. ഭക്ഷ്യ സുരക്ഷ ,ആരോഗ്യ സുരക്ഷ ,സാമ്പത്തീക,  സുരക്ഷക്കും ജൈവ കൃഷിയുടെ ലോകം വികസിപ്പിക്കേണ്ടത് സിക്കിം മനസ്സിലാക്കി നടപ്പിലാക്കിയതില്‍ കേരളത്തിനടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏറെ ജൈവ പാഠങ്ങള്‍ പഠിക്കാനുണ്ട്.