• രണ്ടാനമ്മയുടെ ക്രൂര പീഡനം; പതിനേഴുകാരിയെ വീട്ടില്‍നിന്നും അട്ടിയിറക്കി

     
    പതിനേഴുവയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. രണ്ടാനമ്മ വീട്ടില്‍നിന്നും അട്ടിയിറക്കിയ പെണ്‍കുട്ടിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ നാട്ടുകാരോട് കുട്ടിയെ അനാഥമന്ദിരത്തിലാക്കാന്‍ കുളത്തുപ്പുഴ സബ് ഇന്‍സ്‌പെക്റ്ററുടെ നിര്‍ദേശം. പോലീസില്‍നിന്നും നീതി  ലഭിക്കാതെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കി. കുളത്തുപ്പുഴ കുമരംകരിക്കം സ്വദേശിയായ പതിനേഴു വയസുകാരിക്കാണ് രണ്ടാനമ്മയില്‍നിന്നും ക്രൂര മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നത്. പെണ്‍കുട്ടിയുടെ മാതാവുമായുള്ള വിവാഹ ബന്ധം വേര്‍പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ പിതാവ് അമ്പിളി എന്ന സ്ത്രീയെ വിവാഹം കഴിച്ചത്. രണ്ടാനമ്മയായ അമ്പിളി കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമം ആദ്യം മുതലേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പിതാവ് വീട്ടിലില്ലാത്ത സമയം നോക്കി കുട്ടിയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയുന്നത് പതിവായിരുന്നു. വിവരമറിഞ്ഞ പിതാവ് രണ്ടാനമ്മയുമായി തര്‍ക്കത്തിലായി ഇതേ തുടര്‍ന്ന് രണ്ടാനമ്മ പിതാവിനെതിരെ പോലീസില്‍ പരാതിനല്‍കി.
     
    പിതാവിനെ വീട്ടില്‍നിന്നും അകറ്റി കുട്ടിയുടെ പിതാവ് വീട്ടിലില്ലാത്ത സമയംനോക്കി പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ പേരിലുള്ള വീട്ടില്‍നിന്നും  രണ്ടാനമ്മ അടിച്ചപുറത്താക്കുകയായിരുന്നു മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുമായി പരാതി നല്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ നാട്ടുകാരോട് കുളത്തുപ്പുഴ സുബ്ഇന്‍സ്‌പെക്ടര്‍ നല്‍കിയ നിര്‍ദേശം പെണ്‍കുട്ടിയെ അനാഥാലയത്തിലാക്കാനാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മര്‍ദ്ദനമേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഒരു ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. പോലീസില്‌നിന്നും നീതി ലഭിക്കാതെ വന്നതോടെ ചൈല്‍ഡ് ലൈന് പരാതി നല്‍കിയിരിക്കുകയാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി.