• സ്‌കൂളുകള്‍ കേന്ദ്രികരിച്ച കഞ്ചാവ് വില്‍പ്പന നടത്തിവന്ന ആളെ പോലീസ് പിടികൂടി

     കുളത്തുപ്പുഴയിലാണ് സംഭവം. കിഴക്കന്‍ മേഖലയിലെ സ്‌കൂളുകള്‍ കേന്ദ്രികരിച്ച കഞ്ചാവ് വില്പനനടത്തിവന്ന ആളെ കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്‌കൂള്‍ പരിസരത്തുനിന്നാണ് കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. കോട്ടവാസല്‍ അശോകന്‍ എന്നുവിളിക്കുന്ന ഇടമണ്‍ അണ്ടൂര്‍പ്പച്ച അശ്വതി ഭവനില്‍ അശോകനാണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പോലീസിന്റെ പിടിയിലായത്. 
     
    ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈയ്ക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസിനെ കണ്ടതോടെ പ്രതി കൈവശമുണ്ടായിരുന്ന പാതിയോളം കഞ്ചാവ് പൊതികള്‍ വിഴുങ്ങുകയായിരുന്നുയെന്ന് കുളത്തുപ്പുഴ സിഐ  സി എല്‍ സുധീര്‍ പറഞ്ഞു