• ലോക ജൈവ കോണ്‍ഗ്രസ്സ് ജൈവ കുംഭമേളയായി.

  സി.ഡി.സുനീഷ്
   
  കേരളത്തിന്റെ ജൈവ കാര്‍ഷിക മേഖലയിലെ സജീവ സാന്നിദ്ധ്യം പ്രകാശിപ്പിച്ച് കൊണ്ട് കേരള കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി. വി.എസ്. സുനില്‍ കുമാര്‍ എത്തി. കേരളത്തിന്റെ ജൈവ കാര്‍ഷിക. മേഖല കരുത്തേ കാന്‍ ലോക ജൈവ കോണ്‍ഗ്രസ്സിലെ നമ്മുടെ പങ്കാളിത്തം കൂടി സാധ്യമാക്കണമെന്ന് കൃഷി മന്ത്രി പറഞ്ഞു. ജെവ കാര്‍ഷിക മേഖല യിലെ, സാങ്കേതിക ജ്ഞാനം, വിത്തുകളുടെ, വിപുലമായ പ്രദര്‍ശനം, കൈമാറ്റം, ജൈവ കാര്‍ഷീക മേഖലയിലെ വിജയിച്ച കര്‍ഷകരുടെ അനുഭവ സാക്ഷ്യങ്ങള്‍, കര്‍ഷക സെമിനാര്‍, ജൈവ ഉല്പ്പന്ന പ്രദര്‍ശന, വിപണന മേളകള്‍, ജൈവ ഉല്പ്പന്ന വിപണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്ലീനറി സെക്ഷന്‍സ്, പോളിസി ഇടപെടല്‍, നയാ സൂത്രണ ചര്‍ച്ചകള്‍, എന്നിവയുടെ ജൈവ കുംഭമേള ഉത്സവാന്തരീക്ഷത്തില്‍ പുരോഗമിക്കുകയാണ്.
  2010 ജൈവ കാര്‍ഷീക നയം കൊണ്ടുവന്ന കേരളത്തിന്റെ സാന്നിദ്ധ്യം മേളയില്‍ സജീവ ചര്‍ച്ചാ വിഷയമായി.കാസര്‍കോഡ് കേരളത്തിന്റെ ആദ്യ ജൈവ കാര്‍ഷീക ജില്ലയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന് കൃഷി മന്ത്രി പറഞ്ഞു.
  ജൈവ കൃഷി മേഖലയെ ശക്തി പ്പെടുത്താനുള്ള ഏകോപനമായി മേള മാറി. കേരളത്തിന്റെ ജൈവ ഉല്പ്പന്നങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനം കേരള പവിലയിനില്‍ ഒരുക്കിയിട്ടുണ്ട്. റയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി, ജാതി, ജാതി പത്രി, ഗ്രാമ്പു, ഇഞ്ചി, കാപ്പി, മഞ്ഞള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പതിമുഖം, കുടംപുളി, രക്ത ശാലി, ഗഡകശാല ജീരകശാല അരി, അടാട്ട് അരി, ജൈവ കീടനാശിനികള്‍, വേപ്പധിഷ്ടിത ഉല്പ്പന്നങ്ങള്‍, ചെറു ധാന്യങ്ങെള്‍, മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍, എന്നിവയാണ് കൃഷി വകുപ്പ് , എസ്.എച്ച്.എം, ഹോര്‍ട്ടികോര്‍പ്പ്, എസ്. എഫ്. എ സി, സി.റ്റി.സി.ആര്‍.ഐ,സമേതി, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വ്വകലാശാല എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരി ക്കുന്നത്
  11 ന് വൈകീട്ട് ലോക ജൈവ കോണ്‍ഗ്രസ്സിന് തിരശ്ശീല വീഴും.