• ജൈവ ഉത്സവമായി ലോക ജൈവ കോണ്‍ഗ്രസ്സിന് ഊഷമളമായ തുടക്കം.

    സി.ഡി.സുനീഷ്
     
    നോയ്ഡ ജൈവ കാര്‍ഷീക മേഖലയിലെ സൂക്ഷ്മ സ്പന്ദനങ്ങള്‍ പോലും നിര്‍വ്വചിച്ച്, ജൈവ ഉത്സവമായി ലോക ജൈവ കോണ്‍ഗ്രസ്സിന് ഉത്തര പ്രദേശിലെ നോയ്ഡ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ സെന്ററില്‍ ഊഷ്മളമായ തുടക്കം കുറിച്ചു. വിത്ത് മുതല്‍ ഉല്പ്പന്നം വരെ, മന്ത്രിമാര്‍ മുതല്‍ നയാ സൂത്ര കര്‍ വരെ കര്‍ഷകര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ പങ്കെടംക്കുന്ന ജൈവ കോണ്‍ഗ്രസ്സ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
    മണ്ണ്, ശുദ്ധവായു, ശുദ്ധജലം മലിനമാക്കുന്ന രാസകീടനാശിനി കൃഷി നമ്മുടെ ആരോഗൃത്തേയും, നിലനില്പിനെ തന്നെയും നരകതുല്യമാക്കുകയാണെന്നു് മന്ത്രി പറഞ്ഞു. ജൈവകൃഷി യെന്ന ജൈവ പ്രതിരോധം ആണ് ഇതിനെ നേരിടേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ജൈവ കൃഷി പ്രോത്സാഹന നയമായാണ് മുന്നോട്ട് പോകുന്നതെന്നു്  കേന്ദ്ര മന്ത്രി വ്യക്തമാക്കി. സിക്കിം മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ്, യു.പി. കുഷിമയി സൂര്യപ്രതാപ് ശാസ്ത്രി, അന്തരാഷ്ട്ര ജൈവ കര്‍ഷക സംഘടനമുടെ ആഗോള പ്രസിണ്ടന്റ് ആന്ദ്ര ലേ യു, ഇന്ത്യന്‍ ജൈവ കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രസിണ്ടന്റ് സുജാത ഗോയല്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും ഉള്ള ജൈവ കര്‍ഷകരും, ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്നത്. ജൈവ കൃഷി മേഖലയിലെ കേരളത്തിന്റെ സാന്നിദ്ധ്യം പ്രതിഫലിക്കുന്ന പ്രദര്‍ശനം കൃഷി മന്ത്രി. വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ ജൈവ കാര്‍ഷിക മേഖലയുടെ സ്പന്ദനമായ പ്രദര്‍ശനം കാണാന്‍ വന്‍ തിരക്കാണ്.
    11 വരെ ലോക ജൈവ കോണ്‍സ് തുടരും.