• ദല്‍ഹി അന്തരീക്ഷ മലിനീകരണം പൊതു ആരോഗ്യ അടിയന്തരാവസ്ഥ വേണം. ആരോഗ്യ വിദഗ്ദര്‍.

  സി.ഡി.സുനീഷ്
   
   മഞ്ഞുകാലം തുടങ്ങിയതോടെ ദല്‍ഹി, അന്തരീക്ഷ മലിനീകരണ തോത് ലോക റെക്കോര്‍ഡിലെത്തി. ഈ ദുസ്ഥിതിയില്‍ പൊതു ആരോഗൃ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് പൊതു ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി. ദല്‍ഹി നഗരത്തില്‍  കുറച്ച് സമയം ചിലവഴിച്ചാല്‍ ഇത് 50 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വായു മലിനീകരണ തോത് 999 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
  പുറത്തിറങ്ങുന്നത് ഒഴിവാക്കി ആരോഗ്യം സ്വയം കാക്കു എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. തെരുവില്‍ ജോലി ചെയ്യുന്ന വസിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ഈ മലിനീകരണത്തിന്റെ ഇരകളാകാനേ കഴിയുന്നുള്ളു. ദല്‍ഹി ഒരു ഗ്യാസ് ചേമ്പറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഇതിനെ നേരിടാനുള്ള വഴികള്‍ ആരായുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിരിക്കയാണ്.
  മലിനീകരണ തോതിലെ ചെറുഘടകമായ 2.5  ചെറു മലിനീകരണ ഘടകങ്ങള്‍ ഇവിടെ അന്തരീക്ഷമാകെ നിറഞ്ഞിരിക്കയാണ് എന്നു് പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് വ്യക്തമാക്കി. ഇന്നലെ നടത്തിയ ലാബ് ടെസ്റ്റില്‍ ഈ തോത് പി.എം. 2.5 ല്‍ എത്തി. ലെഡ്, ആര്‍ സെനിക്, കാഡ് മിയം, മെര്‍ക്കുറി, എല്ലാ ഈ മലിനീകരണ ഘടകങ്ങളിലുണ്ട്. പുതിയ പഠനത്തില്‍ ഈ തോത് ഒരു ക്യൂബിക്ക് മീറ്റര്‍ 710 മൈക്രോ ഗ്രാമായി മാറി. ഇതാകട്ടെ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത മലിനീകരണ തോതിനേക്കാള്‍ 11 മടങ്ങ് അധികമാണ്. ഈ സാഹചര്യം ഭീകരമാണെന്ന് പ്രശസ്ത നെഞ്ച് രോഗ വിദഗ്ധനും, സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടറുമായ അരവിന്ദ് കുമാര്‍ പറഞ്ഞു. പാവപ്പെട്ടവരേയും, തെരുവിലുളവരേയും പ്രത്യേകിച്ച് റിക്ഷാ വാലകളേയും ഇത് കൂടുതല്‍ ബാധിക്കുന്നു. ദല്‍ഹി മലിനീകരണം ലണ്ടനിലെ ശരാശരി മലിനീകരണ തോതി നേക്കാള്‍ 50 മടങ്ങാണധികമായിട്ടുള്ളത്. ലോകത്തിലെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തിന്റെ തോത് .
  സ്റ്റോക്ക് ഹോം - 6
  ലോസ് ഏഞ്ചലസ്സ്, യു.എസ് - 11
  ടോക്കിയോ, ജപ്പാന്‍ - 15,
  ലണ്ടന്‍ യു.കെ. 15
  ബീജിങ്ങ് - 85
  പാരീസ് - 18
  ഇന്ത്യ - 122
  2015ലെ ലോകാരോഗ്യ സംഘടനയുടെ പഠനം വിരല്‍ ചൂണ്ടുന്നത്, 4.4 മില്യണ്‍ കുട്ടികള്‍ ഇന്നും ഈ മലിനീകരണത്തിന്റെ ഇരകളായി ശ്വാസ രോഗികളാണെന്നാണ്. തെറ്റായ വികസന നയത്തിന്റേയും നഗരാസൂത്രണത്തിന്റേയും ഇരകള്‍ എന്നും സാധാരണക്കാര്‍.