• പുനലൂര്‍ ഇടമണ്‍ പാതയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും

     കൊല്ലം  ചെങ്കോട്ട പാതയില്‍ ആദ്യം കമ്മിഷന്‍ ചെയ്ത പുനലൂര്‍ ഇടമണ്‍ റീച്ചിലെ കുടിയൊഴിപ്പിക്കല്‍ നടന്ന എല്ലാ ഭാഗങ്ങളും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഓപ്പണ്‍ലൈന്‍ വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞമാസം പാത നിര്‍മാണ വിഭാഗം ഓപ്പണ്‍ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറിയിരുന്നു. കുടിയൊഴിപ്പിക്കല്‍ നടന്ന ഭാഗങ്ങളിലും തന്ത്രപ്രധാന ഭാഗങ്ങളിലും സംരക്ഷണഭിത്തികളും മറ്റു ലോഹനിര്‍മിത ബാരിക്കേഡുകളും നിര്‍മിക്കുന്ന പണികള്‍ നിര്‍മാണ വിഭാഗം തുക അനുവദിക്കുന്ന മുറയ്ക്കു തുടങ്ങും. 
     
    ഭാവിയില്‍ അനധികൃത കുടിയേറ്റം ഉണ്ടാകാതിരിക്കുന്നതിനുള്ള റെയില്‍വേയുടെ കടുത്ത നടപടിയാണിത്. റെയില്‍വേ പുറമ്പോക്കിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനലൂര്‍ ഇടമണ്‍ പാതയില്‍ ഏറെ വിവാദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചിരുന്നു. റെയില്‍വേയിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറെ തലവേദന സൃഷ്ടിച്ച വിഷയമായിരുന്നു ഇത്.