• ജന്മം സൈബീരിയാ പ്രവിശ്യയില്‍ പഠനം സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ രാധ രമയായി ജീവിതം ഇന്ത്യയില്‍.

  സി.ഡി.സുനീഷ്.
   
  രാധാ രമയെന്ന റഷ്യക്കാരിയും മക്കളും നേപ്പാളിനെ ലക്ഷ്യം വെച്ചുള്ള യാത്രയില്‍ ആണ് കണ്ട് മുട്ടിയത്.
   
  ജീവിതം ഹൃദയവിചാരങ്ങള്‍ക്കനുസരിച്ച് ഒഴുക്കുകയാണ് രാധാ രമ. ഭാരതീയ ദര്‍ശനത്തിന്റെ നൈര്‍മ്മല്യവും ധാര്‍മികതയും ഏറെ വെളിച്ചമുള്ളതാണെന്ന തിരിച്ചറിവാണ് ഇവരെ രാധാരമയെന്ന പേര്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. 2011 ല്‍ സുഹൃത്തുക്കളുമൊത്ത് ആദ്യം ജനുവരിയിലെ കൊടും തണുപ്പില്‍ ഹിമാചലിലെ മണാലിയിലെത്തുമ്പോള്‍ തന്റെ ജീവിതകാലം ഇന്ത്യയാകണം എന്നവര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മത ദര്‍ശനങ്ങളുടേയും പ്രകാശവും വായുവും നിറഞ്ഞ tenple of peace സമാധാനത്തിന്റെ ക്ഷേത്രം എന്ന ചെറിയ ആശ്രമം കര്‍ണ്ണാടകത്തിലെ ഗോകര്‍ണ്ണയില്‍ സുഹൃത്ത്, അലക്‌സാണ്ടര്‍ മീറുമായി ചേര്‍ന്ന് സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. സ്‌നേഹം, നന്മ, കരുണ, പരസ്പര ബഹുമാനം, ആദരവ്, വിനയം, ധ്യാനം, യോഗ, മനനം, കര്‍മ്മം, സമന്വയിക്കുന്ന ഇടമാകണം ഈ ആശ്രമം എന്ന് ഇവര്‍ കരുതുന്നു. ഒരു സൈബീരിയന്‍ കലാകാരന്റെ മകളായ ജനിച്ച രാധാ രമ ചിത്രകാരിയാണ്. സ്വന്തം കൈത്തടം, ചുമരുകള്‍, കാന്‍വാസ്, തുടങ്ങി എല്ലാ ഇടങ്ങളും ചിത്ര ചുമരുകളാക്കുന്നു. രണ്ട് ആണ്‍കുട്ടികളും ജനിച്ചത് വീട്ടില്‍ ഡോക്ടറും ഓപ്പറേഷനും മരുന്നും ഇല്ലാതെ 6 ഉം  3 ഉം വയസ്സായ മക്കള്‍ക്ക് ഒരു വാക്‌സിനേഷനും എടുത്തിട്ടില്ല. ഡോക്ടറും മരുന്നും ഇതുവരെയില്ല. അഭിമാനത്തോടെ രാധാ രമ ലൈവ് വാര്‍ത്തയോട് പറഞ്ഞു.
  ചിത്രരചനയോടൊപ്പം തെക്കെ അമേരിക്കയിലെ പ്രശസ്ത കരകൗശല വേലയായ മാന്ധവയുടെ പ്രചാരകയും പരിശീലകയും ആണ് രാധാ രമ. ആവശ്യമായ കൈത്തറി നൂല്‍ കൊണ്ട് ഉള്ള ഈ കരകൗശല വേല പഠിപ്പിക്കുന്നു. ആവശ്യമായ വര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്നു. അത് ധ്യാന സമര്‍പ്പണമായി ചെയ്ത് നല്‍കുന്നു. മക്കളായ രാധോ മീറിന്റെയും മിറോണിന്റേയും സ്‌കൂള്‍ പഠനം അവരുടെ ജീവിതവും യാത്രകളും ആണ്. എന്തെങ്കിലും ഒരു കൈത്താങ്ങ് വേണമെങ്കില്‍ നല്കുക എന്നതാണ് മാതാ പിതാക്കളുടെ കര്‍മ്മമെന്ന് ,രാധാ ര മ പറഞ്ഞു. അവര്‍ ഒഴുകി കൊളും ഭാഷയും ജ്ഞാനവും, കൈവേലയും, സര്‍ഗ്ഗാത്മകതയും കരസ്ഥമാക്കി ,മക്കളെ കുറിച്ച് ആത്മ വിശ്വാസത്തിന്റെ നിറവില്‍ അവര്‍ പറഞ്ഞു. രോഗം, വിദ്യഭ്യാസം, ജീവിതം എല്ലാം ആശങ്കകളുടെ കടലിലായ ഈ കാലത്ത്, വ്യത്യസ്തമായ ജീവിതമാണ് ഇവര്‍ കാഴ്ചവെക്കുന്നത്.
  ചെറുപ്പത്തില്‍ റഷ്യയിലെ ജീവിത ത്തില്‍ കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ ഏറെ മാനുഷീക മൂല്യങ്ങള്‍ നുകര്‍ന്നിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഉള്ള മുതലാളിത്ത ഭരണത്തില്‍ പ്രതീക്ഷകള്‍ ഇല്ലാതാകുന്നത് ദു:ഖകരമാണെന്നും രാധാ രമ പറഞ്ഞു. എന്നാല്‍ നന്മയുടെ വസന്തം ഒരു നാള്‍ തിരിച്ച് വരും. ഒരൊറ്റ ജീവിതം ആഘോഷത്തോടെ, ആനന്ദത്തോടെ ,ആരോഗൃത്തോടെ എങ്ങിനെ പ്രാപ്തമാക്കാം എന്നാണ് ഇവര്‍ ജീവിച്ച് കാണിക്കുന്നത്. സ്‌നേഹ മന്ദമസ്മിതത്തോടെ ഒരു പുഴ ഒഴുകും പോലെ