• ഉലകനായകന് 63-ാം പിറന്നാള്‍

     
    ഉലകനായകന് ഇന്ന് 63-ാം പിറന്നാള്‍ ജന്മദിനത്തില്‍ രാഷ്ട്രീയ അരങ്ങേറ്റത്തിന് അദ്ദേഹം തയാറെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈയിലെ ശക്തമായ മഴ പ്രമാണിച്ച് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും കമല്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുമായി സംവദിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അദ്ദേഹം പുറത്തിറക്കിയേക്കുമെന്നും വിവരമുണ്ട്. കമല്‍ ഹാസന്‍ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
     
    തമിഴ് വാരികയായ ആനന്ദവികടനില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബര്‍ ഏഴിനായി കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.