• സിപിഎം വെട്ടിക്കവല പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു; ബഡ്‌സ്‌കൂളിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച പുനരാംഭിക്കം

     ദിവസങ്ങളായി മുടങ്ങി കിടന്ന വെട്ടിക്കവല പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ തലച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ്‌കൂളിന്റെ പ്രവര്‍ത്തനം പുനരാംഭിക്കന്‍ തീരുമാനമായി. ലൈവ് വാര്‍ത്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിപിഐഎം വെട്ടിക്കവല പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വെട്ടിക്കവല പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയൂം തുടര്‍ന്നുണ്ടായ ചര്‍ച്ചയിലുമാണ് തീരുമാനമായത്. ബഡ്സ്സ്‌കൂളിലെ കുട്ടികളെ കൊണ്ടുവരാന്‍ കരാറെടുത്ത വാഹനത്തിന്റെ കാലാവധി അവസാനിക്കുകയൂം ഇതേ തുടര്‍ന്ന് കരാര്‍ വാഹനം വരാതിരിക്കുകയൂം സ്‌കൂളിന്റെ പ്രവര്‍ത്തനം നിന്നു പോവുകയായിരുന്നു. ടീച്ചര്‍മാരും ആയമാരും സ്‌കൂളില്‍ വരുണ്ടെങ്കിലും കുട്ടികള്‍ വരന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു ഇതു ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
     
    തുടര്‍ന്ന് സിപിഐഎം വെട്ടിക്കവല പഞ്ചായത് കമ്മിറ്റി തിങ്കളാഴ്ച വെട്ടിക്കവല പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചൊവ്വാഴ്ച മുതല്‍ വാഹനം ഓടി തുടങുമെന്നും പഞ്ചായത്ത് പ്രസിഡന്റ്് പ്രീത മാത്തുക്കുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്്  ഉജ്ജലകുമാര്‍ എന്നിവര്‍ പറഞ്ഞു. ഉപരോധത്തില്‍ ചക്കുവരക്കല്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ അഡ്വ ഷൈന്‍ പ്രഭ, വെട്ടിക്കവല ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ രത്നമണി , പഞ്ചായത്തംഗം ബിധു ബാബുരാജ് സിപിഎം ചക്കുവരക്കല്‍ ലോക്കല്‍ സെക്രട്ടറി  എ എസ് ജയചന്ദ്രന്‍ സിപിഎം നേതാവ് 
    എസ് ഷാനവാസ്ഖാന്‍ മഹിളാ അസോസിയേഷന്‍ വില്ലജ് പ്രസിഡണ്ട് പ്രസന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു