• ലോക ജൈവ കോണ്‍ഗ്രസ്സ് നവ: 9ന് നോയ്ഡയില്‍ തുടക്കമാകും. കേരളവും ജൈവ കോണ്‍ഗ്രസ്സില്‍.

  സി.ഡി.സുനീഷ്.
   
  ജൈവകൃഷി മേഖലയിലെ സൂക്ഷ്മ ചലനങ്ങള്‍ പോലും ചര്‍ച്ച ചെയ്യുകയും ഈ മേഖലയിലെ വിജയ പരാജയങ്ങള്‍ വിലയിരുത്തി ശരിയായ പാതയിലേക്ക് നയിക്കാന്‍ സാങ്കേതിക ജ്ഞാനം നല്‍കി പോരുന്ന ലോകജൈവ കോണ്‍ഗ്രസ്സ് നവംബര്‍ 9 ന് തുടക്കമാകും.
  ഉത്തര പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിന് ഇന്ത്യയില്‍ വേദിയൊരുങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ് സര്‍ക്കാരുകളും കര്‍ഷകരും നോക്കി കാണുന്നത്. കേരള കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സംസ്ഥാന പ്രാതിനിധ്യത്തില്‍ കര്‍ഷകരും പങ്കെടുക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വിദേശ രാജ്യങ്ങളില്‍ മാത്രം നടന്ന് വരുന്ന ജൈവ കോണ്‍ഗ്രസ്സിന് നേതൃത്വം അരുളുന്നത്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ മൂവ് മെന്റ് {IFFOAM} ആണ്.
   
  ലോകജാലകം ജൈവ വിപണിയിലേക്ക് എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ജൈവ കോണ്‍ഗ്രസ്സില്‍ കൃഷിയെ സമഗ്രമായി പ്രതിപാദിക്കുന്ന പ്രദര്‍ശനങ്ങള്‍ ശാസ്ത്രീയ സാങ്കേതിക സംവാദങ്ങള്‍ വിജയ പരാജയ ങ്ങളുടെ വിലയിരുത്തല്‍ കര്‍ഷകരുടേയും, ശാസ്ത്രജ്ഞരുടേയും നയാ സൂത്രകരുടേയും സംവാദങ്ങള്‍ എന്നിവയും നടക്കും. ജൈവ ഉല്പന്നങ്ങളുടെ സ്ഥിര വിപണി ഉറപ്പ് വരുത്തുന്നതിന്നുള്ള പ്രത്യേക ബിസിനസ്സ് മീറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം വരുന്ന രേഖപ്പെടുത്തപ്പെട്ട ഇന്ത്യന്‍ കര്‍ഷകരും ഒരു രേഖയിലും ഇനിയും വരാത്ത അനേകം കര്‍ഷകരും ഉള്ള ഇന്ത്യയില്‍ ജൈവ ലോകം ജൈവ ഭാരതത്തിലൂടെ എന്നാശയവും ചര്‍ച്ച ചെയ്യ പ്പെടുന്നു.
  ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ പ്രവിശ്യകളില്‍ നടക്കുന്ന ജൈവ കൃഷി മേഖലയിലെ നിര്‍ണ്ണായക വഴിതിരിവുകള്‍ സമ്മേളനം സൂക്ഷ്മമായി വിലയിരുത്തും.കേരളം വ്യത്യസ്തമായ പരമ്പരാഗത അറിവുകളും നവീന ശാസ്ത്രീയ ഗഷേണങ്ങളും കോര്‍ത്തിണക്കി, സുസ്ഥിരമായ കാര്‍ഷീക പ്രദര്‍ശനങ്ങള്‍, ആണ്, സംസ്ഥാന കൃഷി ,വകുപ്പ്, ഹോര്‍ട്ടി കോപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, എസ്.എഫ്.എ.സി., കാര്‍ഷീക സര്‍വ്വകലാശാല,സമേതി, ആത്മ,, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നീ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. കേരള ജൈവ കാര്‍ഷീക നയത്തിലേക്ക് കൂടുതല്‍ ഉറച്ച ചുവടുകള്‍ വെക്കാന്‍ തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍, കൃഷി വകുപ്പ് മന്ത്രി നേരിട്ട് നേതൃത്വം നല്‍കി പങ്കെടുക്കുന്ന ,ലോക ജൈവ കോണ്‍ള്‍സ്സ്, കേരളത്തിന്റെ ജൈവ ലോകം ശക്തിപ്പെടുത്താന്‍ ഉതകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.