• നിയന്ത്രണം വിട്ട തമിഴ്‌നാട് ബസിടിച്ച് പുത്തൂര്‍ സ്വദേശി മരിച്ചു

    കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെന്മലയില്‍ തമിഴ്നാട് ബസിന്റെ നിയന്ത്രണം വിട്ട് മൂന്ന് വാഹങ്ങളില്‍ ഇടിച്ചു. ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. തൂത്തുക്കുടിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. തെന്മല ഡാം ജംഗ്ഷനില്‍ വൈകുന്നേരം ആയിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികനായ പുത്തൂര്‍ സ്വാദേശി അഖില്‍ (23) ആണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.
    തെന്മലയില്‍ നിന്നും വലിയ ഇറക്കം ഇറങ്ങി വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട ബസ് ബൈക്കിലും കാറിലും ഇടിച്ചതിനു ശേഷം പാലത്തില്‍ ഇടിച്ചു നിന്നു. അഖില്‍ (16) , മരതകം എന്നിവരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.