• വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ബഡ്സ്‌കൂളിന്റെ പ്രവര്‍ത്തനം മുടങ്ങി; ബിജെപി പ്രതിഷേധിച്ചു

     വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ്‌കൂളിന്റെ പ്രവര്‍ത്തനം മുടങ്ങിയിട്ട് രണ്ടു ദിവസം. പഞ്ചായത്ത് അധികൃതര്‍ കരാര്‍ വാഹനത്തിനു പണം നല്‍കാത്തതിനാല്‍ കുട്ടികളെ കൊണ്ടുവരുന്ന വാഹനം വരാത്തതിനാലാണ് പ്രവര്‍ത്തനം മുടങ്ങിയത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉള്ള 30 വിദ്യാര്‍ത്ഥികള്‍ മാനസികാരോഗ്യം വീണ്ടെടുക്കുന്ന സെന്റര്‍ ആണ് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരിക്കുന്നത്. മുന്‍പും പലതവണയും ബഡ്സ്സ്‌കൂളിന്റെ പ്രവര്‍ത്തനം ഇതു കാരണം മുടങ്ങിയിട്ടുണ്ട് മാത്രമല്ല രണ്ടു ടീച്ചര്‍മാരും ആയമാരുമായുള്ള ബുസ്സ്‌കൂളില്‍ ഇവരുടെ ശമ്പളവു കൃത്യമായി ലഭിക്കാറില്ലന്ന് ജീവനക്കാര്‍ പറയുന്നു.
     
    ബഡ്സ്സ്‌കൂളിന്റെ പ്രവര്‍ത്തനം മുടങ്ങിയതില്‍ പ്രധിഷേതിച്ചു ബിജെപി വെട്ടിക്കവല പഞ്ചായത് സമിതിയുടെ നേതൃത്വത്തില്‍ വെട്ടിക്കവല പഞ്ചായത്ത് ഓഫീസ് ഉപരാധിച്ചു. പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളുന്ന  നിലപാട് കടുത്ത അനീതിയും മനുഷ്യാവകാശലംഘനവുമാണന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബൈജു തോട്ടശ്ശേരി അറിയിച്ചു. സുരേഷ് ബാബു, രഘുനാഥന്‍, ഷൈജു, ശ്രീകുമാര്‍, ലിജു, ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.