• വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പോലീസ് പിടിയില്‍.

    പുനലൂര്‍ മുസ്സാവരി സ്വദേശി ജോബിന്‍ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പുനലൂര്‍ ആശുപത്രി ജംഗ്ഷനില്‍ ആയിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങങ്ങുന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ജോബിന്‍ കടന്നുപിടിക്കുകയായിരുന്നു.  പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി രക്ഷപ്പെട്ടു.  തുടര്‍ന്ന് ഓട്ടോയുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം പെണ്‍കുട്ടി രക്ഷകര്‍ത്താക്കളോടൊപ്പം പുനലൂര്‍ പോലീസ് സ്റ്റേഷനലിലെത്തി പരാതി നല്‍കുകയായിരുന്നു. 
     
    പുനലൂര്‍ എസ്.ഐ ജെ. രാജീവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഓട്ടോയുടെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ്രൈഡവറെ കണ്ടെത്തുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  ജോബിനെ മുസ്സാവരിയിലെ  വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.  പോക്സോ, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് പോലീസ്  കേസെടുത്തിരിക്കുന്നത്. ജോബിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.