• കാര്‍ഷീക ചടങ്ങുകള്‍ വൃക്ഷതൈ നട്ടു കൊണ്ടാകണം കൃഷിമന്ത്രി വിളി പുറത്ത് എന്ന ചടങ്ങിന് തുടക്കം കുറിച്ച് കൃഷി മന്ത്രി.

    പ്രത്യേക ലേഖകന്‍.
     
    നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിലും നമ്മുടെ അതിജീവനത്തിന് തണലായി വൃക്ഷ തൈ നട്ടു കൊണ്ടാകട്ടെ എന്ന ധര്‍മ്മ സന്ദേശം ഉയര്‍ത്തി ,കൃഷി മന്ത്രി അഡ്യ : വി.എസ്. സുനില്‍ കുമാര്‍.കൃഷി മന്ത്രി വിളി പുറത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കൃഷി മന്ത്രി. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനും വേണ്ടി കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നവംബര്‍ ഒന്നു മുതല്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ 6.30 വരെ കര്‍ഷകരുമായി ഫോണ്‍ വഴിയും നവസാമൂഹിക മാധ്യമങ്ങള്‍ വഴിയും സംവദിക്കും. 
    കൃഷി വകുപ്പ് സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ്സ് കണ്‍സോര്‍ഷ്യം മുഖേന നടപ്പിലാക്കുന്ന കാര്‍ഷിക വിവര സങ്കേതം ഒരു വിരല്‍ തുമ്പില്‍ എന്ന സംവിധാനം വഴിയാണിത്. കാര്‍ഷികോല്‍പ്പാദന കമ്മീഷ്ണര്‍ ടിക്കാറാം മീണ ഐ.എ.എസ്  മന്ത്രിയോട് ചോദിക്കേണ്ട ,അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കാര്‍ഷീക സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ.ബിജു. പി. അലക്‌സ്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ആശംസകള്‍ നേര്‍ന്നു, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ സ്വാഗതവും, എസ്. എഫ്. എ.സി. ഡയറക്ടര്‍ ഗീതാ ഫിലിപ്പ് നന്ദിയും പറഞ്ഞു. ചോദ്യങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800-425-1661, വാട്ട്സ് ആപ്പ് നമ്പറായ 9447051661, കാര്‍ഷിക വിവരസങ്കേതം എന്ന ഫേസ്ബുക്ക് പേജ് വഴി നല്‍കാവുന്നതാണ്.