• ചെമ്മത്തൂരിലെ പൈപ്പ് ലൈനിലെ ചോര്‍ച്ച അശാസ്ത്രീയമായി പരിഹരിച്ചു അധികൃതര്‍

      രണ്ടാഴ്ച മുന്‍പാണ് ചെമ്മന്തൂര്‍ നരിക്കല്‍ റോഡില്‍ കുണ്ടറ ജലസേചന പദ്ധതിയുടെ പൈപ്പ്‌ലൈനിലെ ചോര്‍ച്ച ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുടന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൈപ്പ് ലൈനിലെ ചോര്‍ച്ച താത്കാലികമായി ഇരുമ്പു ബെല്‍റ്റ് ഉപയോഗിച്ച് അടക്കുകയുമായിരുന്നു. എന്നാല്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ മടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പൈപ്പ്ലൈനില്‍ വീണ്ടും ചോര്‍ച്ച തുടങ്ങി. അറ്റകുറ്റ പണിയിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയുമാണ് ഇതിനു കാരണമെന്നാണ് സമീപത്തെ വ്യാപാരികള്‍ ആരോപിക്കുന്നത്. 
    മാത്രമല്ല ഇപ്പോള്‍ പൈപ്പ്‌ലൈനിനോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനത്തിലേക്ക് പൈപ്പ്‌ലൈനില്‍ നിന്നുള്ള വെള്ളം ഇരച്ചു കയറുകയാണെന്നും പരാതിയുണ്ട്. പുനലൂര്‍ വാളക്കോട് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ തന്നെ പൈപ്പ്ലൈന്‍ പൊട്ടി ദിവസങ്ങളായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിരിക്കെ ആണ് അധികൃതരുടെ അനാസ്ഥയാല്‍ ദിവസവും ലിറ്റര്‍ കണക്കിന് കുടിവെള്ളം ഇവിടെ ഇങ്ങനെ പാഴായി പോകുന്നത്.